ഇതിനിടെ തിരുവനന്തപുരം കോർപറേഷൻ പരിധിയിൽപ്പെട്ട മാണിക്യവിളാകം സ്വദേശി സെയ്ഫുദീൻ (67) മരിച്ചത് കോവിഡ് ബാധയെ തുടർന്നാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ മെഡിക്കൽ കോളജിൽവച്ചായിരുന്നു അന്ത്യം. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 28 ആയി.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പറേഷനിലെ ട്രിപ്പിൾ ലോക് ഡൗൺ തുടരും. നിയന്ത്രണങ്ങൽ ഒരാഴ്ചത്തേക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
You may also like:ഇന്ത്യയിൽ കോവിഡ് രോഗികൾ എട്ടുലക്ഷം കടന്നു; ഏഴിൽ നിന്ന് എട്ടു ലക്ഷത്തിലേക്ക് എത്തിയത് വെറും മൂന്നു ദിവസം കൊണ്ട് [NEWS]മൂല്യനിർണയത്തിന് എത്തിയ അധ്യാപികയ്ക്ക് കോവിഡ് 19 [NEWS] ആലപ്പുഴയിൽ പൊലീസുകാരൻ വിഷം കഴിച്ച് മരിച്ചു [NEWS]
advertisement
മാര്‍ച്ച് 11നാണ് തിരുവനന്തപുരം ജില്ലയില്‍ ആദ്യമായി കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യുന്നത് . ജൂലൈ 9 ആയപ്പോള്‍ 481 കേസുകളായി. ഇതില്‍ 215 പേര്‍ വിദേശത്തു നിന്നോ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ വന്നതാണ്. 266 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കംമൂലമാണ്. ഇന്നുമാത്രം തിരുവനന്തപുരത്ത് ആകെ പോസിറ്റീവായ 129 പേരില്‍ 105 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് വൈറസ് ബാധയുണ്ടായത്. ഈ കേസുകള്‍ വെച്ച് പഠനം നടത്തിയപ്പോള്‍ ജില്ലയില്‍ 5 ക്ലസ്റ്ററുകളാണ് കണ്ടെത്തിയത്. ഈ ക്ലസ്റ്ററുകള്‍ എല്ലാം തിരുവനന്തപുരം കോര്‍പ്പറേഷന്‍ കേന്ദ്രീകരിച്ചിട്ടുള്ളതാണ്.
