COVID 19 | ഇന്ത്യയിൽ കോവിഡ് രോഗികൾ എട്ടുലക്ഷം കടന്നു; ഏഴിൽ നിന്ന് എട്ടു ലക്ഷത്തിലേക്ക് എത്തിയത് വെറും മൂന്നു ദിവസം കൊണ്ട്
Last Updated:
രോഗം പടരുന്ന പശ്ചാത്തലത്തിൽ ജൂലൈ 14 മുതൽ 10 ദിവസത്തേക്ക് പുനെയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.
ന്യൂഡൽഹി: രാജ്യത്തെ കൊറോണ വൈറസ് കേസുകളുടെ എണ്ണം എട്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ നിന്നു മാത്രം പുതിയതായി 7,862 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
വെറും മൂന്നു ദിവസം കൊണ്ടാണ് രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം ഏഴു ലക്ഷത്തിൽ നിന്ന് എട്ടു ലക്ഷത്തിലേക്ക് എത്തിയത്. നിലവിൽ രാജ്യത്ത് ഇത് വരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 8,01,286 ആണ്.
You may also like:കോവിഡ് സൂപ്പർ സ്പ്രെഡ് സ്ഥിരീകരിച്ച പൂന്തുറയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ജനങ്ങളുടെ പ്രതിഷേധം [NEWS]മൂല്യനിർണയത്തിന് എത്തിയ അധ്യാപികയ്ക്ക് കോവിഡ് 19 [NEWS] ആലപ്പുഴയിൽ പൊലീസുകാരൻ വിഷം കഴിച്ച് മരിച്ചു [NEWS]
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഉള്ളത്. 2,30,599 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ കോവിഡ് ബാധിച്ചത്. 9,893 പേർ മഹാരാഷ്ട്രയിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ 1,30,261 പേർക്കും ഡൽഹിയിൽ 1,07,051 പേർക്കും ഇതുവരെ കോവിഡ് 19 ബാധിച്ചു.
advertisement
അതേസമയം, മഹാരാഷ്ട്രയിൽ രോഗമുക്തി നിരക്ക് മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്. 55.62% ആണ് നിലവിൽ മഹാരാഷ്ട്രയിലെ രോഗമുക്തി നിരക്ക്.
അതേസമയം, രോഗം പടരുന്ന പശ്ചാത്തലത്തിൽ ജൂലൈ 14 മുതൽ 10 ദിവസത്തേക്ക് പുനെയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 10, 2020 9:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
COVID 19 | ഇന്ത്യയിൽ കോവിഡ് രോഗികൾ എട്ടുലക്ഷം കടന്നു; ഏഴിൽ നിന്ന് എട്ടു ലക്ഷത്തിലേക്ക് എത്തിയത് വെറും മൂന്നു ദിവസം കൊണ്ട്