Suicide| ആലപ്പുഴയിൽ പൊലീസുകാരൻ വിഷം കഴിച്ച് മരിച്ചു

Last Updated:

പൊലീസ് സേനയിലെ ആത്മഹത്യാ നിരക്ക് ഉയരുന്നു.

ആലപ്പുഴ: പൊലീസുകാരൻ ജീവനൊടുക്കി. പുളിങ്കുന്ന് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ ആർ. രാഗേഷ് ആണ് ആത്മഹത്യ ചെയ്തത്. 33 വയസായിരുന്നു. വിഷം കഴിച്ചാണ് ജീവനൊടുക്കിയത്. പുന്നപ്ര നോർത്ത് പറവൂർ സ്വദേശിയാണ്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാണമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം എറണാകുളം റൂറൽ പൊലീസ് ഡ്രൈവർ പൗലോസിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 65 പോലീസ് ഉദ്യോഗസ്ഥരെന്ന് കണക്കുകൾ. 2019 ഓഗസ്റ്റ് വരെയുള്ള കണക്കാണിത്. അമിത ജോലിഭാരവും മാനസിക സമ്മർദ്ദവുമാണ് പോലീസ് ഉദ്യോഗസ്ഥരെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Suicide| ആലപ്പുഴയിൽ പൊലീസുകാരൻ വിഷം കഴിച്ച് മരിച്ചു
Next Article
advertisement
ശിവരാജ് പാട്ടീൽ അന്തരിച്ചു; മുംബൈ ഭീകരാക്രമണ സമയത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി
ശിവരാജ് പാട്ടീൽ അന്തരിച്ചു; മുംബൈ ഭീകരാക്രമണ സമയത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി
  • മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീൽ 90ാം വയസ്സിൽ ലാത്തൂരിലെ വസതിയിൽ അന്തരിച്ചു.

  • 2004 മുതൽ 2008വരെ യുപിഎ സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്ന പാട്ടീൽ, 2008ൽ രാജിവച്ചു.

  • ലാത്തൂരിൽ നിന്ന് ഏഴു തവണ ലോക്സഭാംഗമായിരുന്ന പാട്ടീൽ, പഞ്ചാബ് ഗവർണറായും സേവനം അനുഷ്ഠിച്ചു.

View All
advertisement