കൊച്ചി: മൂല്യനിർണ്ണയത്തിനെത്തിയ അധ്യാപികയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ജില്ലയിൽ 18 അധ്യാപകരെ ക്വാറന്റീനിലാക്കി. എറണാകുളം എസ് ആർ വി സ്കൂളിൽ മൂല്യനിർണ്ണയത്തിന് എത്തിയവരാണ് ക്വാറന്റീനിൽ പോയത്.
ഹയർ സെക്കണ്ടറി മൂല്യ നിർണ്ണയത്തിനെത്തിയ അധ്യാപികയ്ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇവർ കെമെസ്ട്രി വിഭാഗം അധ്യാപികയായിരുന്നു. എസ് ആർ വി സ്കൂളിലെ ക്യാമ്പിലെ മൂല്യ നിർണ്ണയം നടന്ന ക്യാമ്പിൽ 3 ഗ്രൂപ്പുകളിൽ 18 അധ്യാപകരാണ് ഉണ്ടായിരുന്നത്.
മുഴുവൻ അധ്യാപകരോടും ക്വാറന്റീനിൽ പോകാൻ നിർദേശിക്കുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ച അധ്യാപികയുടെ ഭർത്താവ് നേവൽ ബേസിലെ കോവിഡ് ബാധിച്ച ആളുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നു.
ഇതിനെത്തുടർന്നാണ് അധ്യാപികയെയും ഇവരുടെ ഭർത്താവിനെയും രണ്ട് മക്കളെയും ടെസ്റ്റ് നടത്തിയത്. ഈ പരിശോധനയിൽ ഒരു മകനൊഴികെ എല്ലാവരും പോസിറ്റീവായി.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.