ഇന്നലെ ക്രൈംബ്രാഞ്ച് എസ്പി യുടെ നേതൃത്വത്തിൽ ഇരുവരുടേയും വീടുകളിൽ പരിശോധനയും നടന്നിരുന്നു. ഇതിനിടയിലാണ് ക്രൈംബ്രാഞ്ചിനെ കുഴക്കിക്കൊണ്ട് സുഭാഷ് വാസുവിൻ്റെ കത്ത് ലഭിക്കുന്നത്.
You may also like:കാസർകോട്ടെ കോവിഡ് ബാധിതൻ രക്തദാനം നടത്തിയെന്നു സൂചന; യാത്രാ വിവരങ്ങളും ദുരൂഹം [NEWS]സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസിൽ സഞ്ചരിച്ച 8 പേർക്ക് കോവിഡ്; സ്ഥിരീകരണവുമായി റെയിൽവെ [NEWS]മൂന്നാറിൽ കർശന നിയന്ത്രണം; രണ്ടാഴ്ചത്തേക്ക് വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ല [NEWS]
advertisement
അന്വേഷണ ഉദ്യോഗസ്ഥനായ ഡിറ്റക്ടീവ് ഇൻസ്പെക്ടർ അഭിലാഷിന് ലഭിച്ച രജിസ്ട്രേഡ് കത്തിലെ ഉള്ളടക്കം ഇങ്ങനെ '' വൈറൽ പനി ബാധിച്ചതു മൂലം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വിവിധ ഇടങ്ങളിൽ യാത്ര ചെയ്തത് കൊണ്ടു തന്നെ കോവിഡ് നിരീക്ഷണത്തിലേക്ക് മാറേണ്ടതുണ്ടെന്ന് ഡോക്ടർ നിർദ്ദേശിച്ചു. അതു കൊണ്ട് സ്വയം നിരീക്ഷണത്തിലാണ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആകില്ല". ഇതോടെ പ്രതിരോധത്തിൽ ആയിരിക്കുകയാണ് ക്രൈംബ്രാഞ്ച്.
അതേ സമയം വീട്ടിൽ നിരീക്ഷണത്തിലാണെന്ന് കത്തിൽ പറയുമ്പോഴും അറുപതംഗ സംഘം ഇന്നലെ സുഭാഷ് വാസുവിൻ്റെ വീട്ടിൽ പരിശോധന നടത്തിയിട്ടും അദ്ദേഹത്തിൻ്റെ പൊടിപോലും കണ്ടെത്താനായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.