60 -ന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 കഴിഞ്ഞ രോഗബാധിതര്‍ക്കും തിങ്കളാഴ്ച മുതൽ കോവിഡ് വാക്സിൻ നൽകുമെന്നാണ് കേന്ദ്ര പ്രഖ്യാപനം. എന്നാൽ സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് മാർഗനിർദേശങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. അടുത്ത ഘട്ടത്തിനായി സജ്ജമാകണമെന്ന അറിയിപ്പ് മാത്രമാണ് സംസ്ഥാനങ്ങൾക്ക് ലഭിച്ചത്. മാർഗ്ഗനിർദ്ദേശം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. കോവിൻ പോർട്ടൽ നവീകരണ ജോലികൾ നടക്കുന്നതിൽ ഇന്ന് രാത്രിവരെ രജിസ്ട്രേഷൻ സാധ്യമല്ല. നാളെയെ രജിസ്ട്രേഷൻ പുനരാരംഭിക്കാനാകു.
Also Read-കൊറോണയുടെ പുതിയ ലക്ഷണങ്ങൾ; രോഗികൾക്ക് ന്യുമോണിയയും ശ്വാസകോശത്തിൽ വെളുത്ത പാടുകളും
advertisement
രജിസ്ട്രേഷന് വേണ്ടി ‘കോവിൻ’ പോർട്ടൽ പൊതുജനങ്ങൾക്കും ലഭ്യമാക്കിയേക്കും. ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് വിവരങ്ങൾ നൽകിയാൽ വാക്സിന് വേണ്ടി രജിസ്റ്റർ ചെയ്യാനാകും. 60 വയസ് കഴിഞ്ഞ 45 ലക്ഷം പേര് സംസ്ഥാനത്തുണ്ട്. ആദ്യ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകരുടെയും കോവിഡ് മുന്നണി പോരാളികളുടെയും വാക്സിനേഷൻ കാര്യമായ പ്രശ്നങ്ങളില്ലാതെ നടത്താനായി. എന്നാൽ അടുത്ത ഘട്ടം നിർണായകമാണ്. പൊതുമുന്നൊരുക്കം നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെ കൃത്യമായ മാർഗ്ഗരേഖയില്ലാത്തതിനാൽ ആശയകുഴപ്പത്തിലാണ് ആരോഗ്യവകുപ്പ്.
Also Read-Explained: കോവിഡ് വന്ന് ഭേദമായവരും വാക്സിൻ സ്വീകരിക്കേണ്ടതുണ്ടോ?
‘കോവിൻ 1.-0’ എന്ന നിലവിലെ ഡിജിറ്റൽ പ്ലാറ്റ്ഫോം ‘കോവിൻ 2.-0’ ആയി നവീകരിക്കുന്ന ജോലികളാണ് നടക്കുന്നത്. ഓൺലൈൻ സംവിധാനം നിലവിൽ വന്ന ശേഷമേ രജിസ്ട്രേഷൻ നടപടികൾ തുടങ്ങാനാകൂ. ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമാണ് വാക്സിൻ ഇതുവരെ വിതരണം ചെയ്തത്. സർക്കാർ സംവിധാനത്തിെന്റെയും, കൃത്യമായ കണക്ക് ലഭ്യമാകും എന്നതിനാലും ഈ രണ്ട് വിഭാഗങ്ങളുടെയും രജിസ്ട്രേഷൻ മുതൽ സമയമറിയിക്കലും കുത്തിവെയ്പുമടക്കം നടപടികൾ സുഗമമായിരുന്നു. എന്നാൽ മൂന്നാം ഘട്ടത്തിൽ പൊതുജനങ്ങളാണെന്നാതിനാൽ കാര്യമായ മുന്നൊരുക്കവും ആസൂത്രണവും വേണ്ടിവരും.