TRENDING:

അടുത്ത 3 ദിവസങ്ങൾക്കുള്ളില്‍ സംസ്ഥാനങ്ങള്‍ക്ക് 51 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി നല്‍കും: കേന്ദ്ര ആരോഗ്യ മന്ത്രാലയം

Last Updated:

20 കോടിയിലിധികം വാക്‌സിന്‍ ഡോസുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി സൗജന്യമായി നല്‍കിയിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
advertisement

ഇതില്‍ പാഴായതടക്കം മെയ് 14 വരെ ഉപയോഗിച്ചത് 18,43,67,772 ഡോസുകളാണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ ഡാറ്റയില്‍ പറയുന്നു.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഞായറാഴ്ചയും നേരിയ കുറവ് രേഖപ്പെടുത്തി. പുതുതായി 3,11,170 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,077 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ട 3,62,437 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ ആകെ എണ്ണം 2,46,84,077 ആയി. ഇതുവരെ 2,70,284 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നിലവില്‍ 36,18,458 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്.

advertisement

Also Read- കോവിഡിൽ ഇനി നാവ് കുഴയേണ്ട; സർക്കാർ വക മലയാളം പദാവലി തയാർ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് വ്യാപനത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ശനിയാഴ്ച ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 3,26,098 പുതിയ കോവിഡ് കേസുകളാണ്. 3890 പേരുടെ മരണവും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം നിലവിലെ സ്ഥിതി വിലയിരുത്തി. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വെന്റിലേറ്ററുകള്‍ എത്രത്തോളം സംസ്ഥാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുവെന്ന് പരിശോധിക്കാന്‍ അടിയന്തര ഓഡിറ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. ചില സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ വെന്റിലേറ്ററുകള്‍ ഉപയോഗിക്കാതെ കിടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ മുന്‍നിര്‍ത്തിയാണിത്. വെന്റിലേറ്ററുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ പരിശീലനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കാനും അദ്ദേഹം നിര്‍ദേശിച്ചു.

advertisement

Also Read- കോവിഡ് ഭേദമായവരിലെ ബ്ലാക്ക്​ ഫംഗസ്​: ജാഗ്രത നി​ർദേശവുമായി സംസ്ഥാനങ്ങൾ

പഞ്ചാബിലെ ഫരീദ്‌കോട്ട് ആശുപത്രിയില്‍ കേന്ദ്രം നല്‍കിയ വെന്റിലേറ്റര്‍ ഉപയോഗിക്കാതെ കിടക്കുന്നുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പി എം കെയേഴ്‌സ് ഫണ്ട് ഉപയോഗിച്ചു വാങ്ങിയ വെന്റിലേറ്റര്‍ തുടക്കത്തില്‍ തന്നെ കേടായതിനാല്‍ ഉപയോഗിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ ആരോഗ്യമന്ത്രാലയം തള്ളുകയും ചെയ്തു. ഔറംഗാബാദില്‍ നിന്ന് ഇത്തരത്തില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനു പിന്നാലെയാണ് മോദിയുടെ നിര്‍ദേശം.

Also Read- കോവിഡ് ചികിത്സയ്ക്കിടെ ഹൃദയാഘാതം: മാധ്യമപ്രവർത്തകൻ സുനില്‍ ജെയിന്‍ അന്തരിച്ചു

advertisement

ഗ്രാമീണ മേഖലയില്‍ കൊവിഡ് പടരുന്ന സാഹചര്യം മുന്‍നിര്‍ത്തി ചികിത്സാ സൗകര്യങ്ങള്‍ അവിടേക്ക് കൂടുതലായി ലഭ്യമാക്കണമെന്ന് ശനിയാഴ്ച നടത്തിയ ഉന്നതതല യോഗത്തില്‍ മോദി പറഞ്ഞു. വീടുവീടാന്തരം പരിശോധനയും നിരീക്ഷണവും നടക്കണം. പ്രാദേശികമായ കൊവിഡ് നിയന്ത്രണ മാര്‍ഗങ്ങളാണ് ഇപ്പോള്‍ ഉണ്ടാകേണ്ടത്. ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ള സംസ്ഥാനങ്ങളും ജില്ലകളും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതിനിടെ, പശ്ചിമ ബംഗാൾ സർക്കാര്‍ ഇന്നു മുതൽ മെയ് 30വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇതിന് പുറമെ രാത്രികാല കർഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
അടുത്ത 3 ദിവസങ്ങൾക്കുള്ളില്‍ സംസ്ഥാനങ്ങള്‍ക്ക് 51 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി നല്‍കും: കേന്ദ്ര ആരോഗ്യ മന്ത്രാലയം
Open in App
Home
Video
Impact Shorts
Web Stories