കോവിഡിൽ ഇനി നാവ് കുഴയേണ്ട; സർക്കാർ വക മലയാളം പദാവലി തയാർ

Last Updated:

കോവിഡിനെ സംബന്ധിച്ച വിവരങ്ങൾ ജനങ്ങൾക്ക് നൽകുമ്പോൾ ലളിതമായ മലയാള പദങ്ങൾ ഉപയോഗിക്കണമെന്ന് ഈ മാസം 12ന് ചേർന്ന കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് മലയാള പദാവലി തയാറാക്കിയത്.

തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട പല വാക്കുകളും കടുകട്ടിയാണ്. പലതും സാധാരണക്കാർക്ക് മനസ്സിലാക്കാൻ പ്രയാസമുള്ള ഇംഗ്ലീഷ് പദങ്ങളാണ്. ഈ വാക്കുകൾ ഉപയോഗിച്ച് കോവിഡ്  ബോധവൽക്കരണം നടത്തുമ്പോൾ സാധാരണക്കാർക്ക് ഇവയുടെ അർഥമറിയാത്ത സാഹചര്യമാണ്. സൂപ്പർ സ്പ്രെഡ്, ക്വറന്റീൻ, റിവേഴ്സ് ക്വറന്റീൻ, കണ്ടെയിൻമെന്റ് സോൺ, കോ-മോർബിഡിറ്റി എന്നിവ ഇവയിൽ ചിലതുമാത്രം.
കടുകട്ടി വാക്കുകൾ എത്ര പേർക്ക് മനസ്സിലാകുന്നുവെന്നതാണ് മറിച്ചു ചിന്തിക്കാൻ സംസ്ഥാന സർക്കാരിനെ പ്രേരിപ്പിച്ചത്. കോവിഡ് ഇംഗ്ലിഷ് പദങ്ങളുടെ ബുദ്ധിമുട്ടുകൾ അറിയാനിടയായതിനെ തുടർന്ന്, ഇംഗ്ലിഷ് പദങ്ങൾക്ക് മലയാളി പദാവലി തയാറാക്കിയിരിക്കുകയാണ് സർക്കാർ. വലിയ ബോധവൽക്കരണം ആവശ്യമായതിനാൽ ഇത് അനിവാര്യമാണെന്ന തിരിച്ചറിവിലാണ് സർക്കാർ നടപടി.
advertisement
കോവിഡിനെ സംബന്ധിച്ച വിവരങ്ങൾ ജനങ്ങൾക്ക് നൽകുമ്പോൾ ലളിതമായ മലയാള പദങ്ങൾ ഉപയോഗിക്കണമെന്ന് ഈ മാസം 12ന് ചേർന്ന കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് മലയാള പദാവലി തയാറാക്കിയത്.
പദാവലിയിൽ ഉപയോഗി‍ച്ച മലയാള പദങ്ങളുടെ കൃത്യത ഭരണ വകുപ്പ് ഉറപ്പാക്കണമെന്നും ഇതിന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ)വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ അംഗീകാരമുണ്ടെന്നും ആരോഗ്യ- കുടുംബക്ഷേമ വകുപ്പിനെ അറിയിച്ചിട്ടുണ്ട്.
advertisement
കോവിഡുമായി ബന്ധപ്പെട്ട ഇംഗ്ലിഷ് പദങ്ങളും അനുയോജ്യമായ മലയാള പദങ്ങളും
കോ -മോർബിഡിറ്റി (co-morbidity)- അനുബന്ധ രോഗം
ക്വറന്റീൻ- സമ്പർക്ക വിലക്ക്
ഹോം ക്വറന്റീൻ - ഗാർഹിക സമ്പർക്ക വിലക്ക്
റിവേഴ്സ് ക്വറന്റീൻ- സംരക്ഷണ സമ്പർക്ക വിലക്ക്
കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ (സിഎഫ്എൽടിസി)- ഒന്നാം‍തല കോവിഡ് ചികിത്സാ കേന്ദ്രം
കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ (സിഎസ്എൽടിസി) - രണ്ടാം‍തല കോവിഡ് ചികിത്സാ കേന്ദ്രം
കോൺടാക്ട് ട്രേസി‍ങ് - സമ്പർ‍ക്കാന്വേഷണം
advertisement
പ്രൈമറി കോൺടാക്ട്- ഒന്നാം‍തല സമ്പർക്കം
ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റീൻ - സ്ഥാപന സമ്പർക്ക വിലക്ക്
സെക്കൻഡറി കോൺടാക്ട് - രണ്ടാം‍തല സമ്പർക്കം
വിറുലൻസ് (virulence) - തീവ്രത
സൂപ്പർ സ്‍പ്രെഡ്- അതിവ‍്യാപനം
ജീൻ സീക്വൻസിങ് (gene sequencing) - ജനിതക ശ്രേണീകരണം
ഇമ്മ്യൂ‍ണിറ്റി - രോഗപ്രതിരോധ ശേഷി
ഇൻഫെക‍്ഷൻ - രോഗാണുബാധ
ഹെർ‍ഡ് ഇമ്യൂണിറ്റി (herd immunity)- സാമൂഹിക പ്രതിരോധ ശേഷി
ആന്റിബോഡി- പ്രതി‍വസ്തു
ഹെൽത്ത് കെയർ വർക്കേഴ്സ് - ആരോഗ്യ പ്രവർത്തകർ
advertisement
റിസ്ക് ഗ്രൂപ്പ് - അപായ സാധ്യതാ വിഭാഗം
കണ്ടെയ്ൻമെന്റ് സോൺ- നിയന്ത്രി‍തമേഖല
കമ്മ്യൂ‍ണിറ്റി ട്രാൻസ്‍മിഷൻ - സാമൂഹിക വ്യാപനം
ഡൊമിസിലിയറി കെയർ സെന്റർ (domiciliary care centre)- ഗൃഹ‍വാസ പരിചരണ കേന്ദ്രം
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡിൽ ഇനി നാവ് കുഴയേണ്ട; സർക്കാർ വക മലയാളം പദാവലി തയാർ
Next Article
advertisement
മലപ്പുറത്ത് വിജയാഘോഷത്തിനിടെ  പടക്കംപൊട്ടിച്ചു; ശരീരത്തിലേക്ക് തീപടര്‍ന്ന് യുഡിഎഫ് പ്രവർത്തകൻ മരിച്ചു
മലപ്പുറത്ത് വിജയാഘോഷത്തിനിടെ പടക്കംപൊട്ടിച്ചു; ശരീരത്തിലേക്ക് തീപടര്‍ന്ന് യുഡിഎഫ് പ്രവർത്തകൻ മരിച്ചു
  • മലപ്പുറത്ത് തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പടക്കം പൊട്ടിച്ച് തീപടര്‍ന്ന് യുവാവ് മരിച്ചു.

  • സ്‌കൂട്ടറില്‍ സൂക്ഷിച്ച പടക്കത്തിലേക്ക് തീപടര്‍ന്ന് ഇര്‍ഷാദിന്റെ ശരീരത്തിലേക്ക് തീപടര്‍ന്നു.

  • കോട്ടയത്ത് ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾ കുഴഞ്ഞുവീണ് മരണപ്പെട്ടു.

View All
advertisement