നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ജില്ലാ അധികാരികള്‍ ബോധവാന്മാരായിരിക്കണമെന്നും ഇത് ഫലപ്രദമായി നടപ്പാക്കുന്നതിനായി വ്യാപകമായി പ്രചരിപ്പിക്കണമെന്നും മാര്‍ഗിര്‍ദേശത്തില്‍ പറയുന്നു. കോവിഡ് കേസുകളില്‍ വന്‍വര്‍ധനവ് ഉള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് അജയ് ഭല്ല പറഞ്ഞു.
ഒരാഴ്ചയായി പോസിറ്റിവിറ്റി നിരക്ക് 10 ശതമാനമോ അതില്‍ കൂടുതലോ ആയിരിക്കുമ്പോഴും ആശുപത്രി കിടക്കകള്‍ 60 ശതമാനത്തിലധികം ഉപയോഗിക്കപ്പെടുമ്പോഴും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. ഒരു പ്രദേശത്ത് ലോക്ഡൗണോ കണ്ടെയ്ന്‍മെന്റ് സോണോ പ്രഖ്യാപിക്കുമ്പോള്‍ കോവിഡ് രോഗികളുടെ കണക്ക്, ഭൂമിശാസ്ത്രം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയിരിക്കണം.
advertisement
നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ കുറഞ്ഞത് 14 ദിവസത്തേക്ക് ആയിരിക്കണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു. രാത്രി കര്‍ഫ്യൂ പ്രഖ്യാപിക്കുമ്പോള്‍ അവശ്യ പ്രവര്‍ത്തനങ്ങളെ ഒവിവാക്കി ബാക്കി എല്ലാത്തിനും നിരോധനം ഏര്‍പ്പെടുത്തണം. കര്‍ഫ്യൂ കാലവധി പ്രാദേശിക ഭരണകൂടത്തിന് തീരുമാനിക്കാം. വിവാഹങ്ങളില്‍ 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുമതി നല്‍കാവൂ. ശവസംസ്‌കാര ചടങ്ങുകള്‍ 20 പേര്‍ക്കായി പരിമിതപ്പെടുത്തണം.
Also Read-Covid 19 | 'സംസ്ഥാനത്ത് ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം'; മുഖ്യമന്ത്രി
ഷോപ്പിംഗ് കോപ്ലക്‌സുകള്‍, ബാറുകള്‍, സിനിമ തിയേറ്ററുകള്‍, റസ്റ്റോറന്റുകള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍, ആരാധനാലയങ്ങള്‍ എന്നിവ അടയ്ക്കണം. അവശ്യവസ്തുക്കളുടെ ഗതാഗതം ഉള്‍പ്പെടെയുള്ള അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങള്‍ പാടില്ലെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു.
അതേസമയം രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളില്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,52,991 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മരിച്ചവരുടെ എണ്ണം 2,812 ആയി. രാജ്യത്തെ ആശുപത്രികള്‍ കോവിഡ് രോഗികളാല്‍ നിറയുന്ന കാഴ്ച്ചയാണ് കാണുന്നത്.
ഇതിനകം പല ആശുപത്രികളും ഓക്‌സിജന്റെ അപര്യാപ്തത മൂലം വീര്‍പ്പുമുട്ടുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2,812 രോഗികള്‍ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,95, 123 ആയി. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.
832 പേരാണ് ഇന്നലെ മഹാരാഷ്ട്രയില്‍ മാത്രം മരിച്ചത്. ഡല്‍ഹിയില്‍ 350 പേരാണ് ഇന്നലെ മരിച്ചത്. രാജ്യത്തെ മൊത്തം പ്രതിദിന കോവിഡ് കേസുകളില്‍ പകുതിയിലധികവും റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയും കേരളവും ഉള്‍പ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ മാത്രം 18.75 ശതമാനമാണ് പുതിയ കോവിഡ് രോഗികള്‍.