ഗിലെയാദ് സയന്‍സില്‍ നിന്ന് മരുന്ന് നിര്‍മ്മിക്കുന്നതിനായി ഏഴു ഇന്ത്യന്‍ കമ്പനികള്‍ക്കാണ് ലൈസന്‍സ് ഉള്ളത്. പ്രതിമാസം 3.9 ദശലക്ഷം യൂണീറ്റ് മരുന്നാണ് ഉല്‍പാദിപ്പിക്കുന്നത്. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു പ്രധാന ആന്റി വൈറല്‍ മരുന്നായി കണക്കാക്കപ്പെടുന്ന റെംഡെവിസിറിന്റെ കുറവ് നിരവധി ആശുപത്രികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മരുന്നിന്റെ ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് ചില സ്ഥലങ്ങളില്‍ പ്രതിഷേധം നടക്കുകയും ചെയ്തിരുന്നു. അതേസമയം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിനായി മറ്റു ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. കൂടാതെ എല്ലാ റെംഡെസിവിര്‍ നിര്‍മ്മാതക്കളും അവരുടെ സ്റ്റോക്കുകളെക്കുറിച്ചും വിതരണക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ വൈബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കി.
advertisement
ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും മറ്റ് ഉദ്യോഗസ്ഥന്‍മാര്‍ക്കും ഓഹരികള്‍ പരിശോധിക്കാനും ദുരുപയോഗങ്ങള്‍ പരിശോധിക്കാനും ഹോര്‍ഡിംഗ്‌സ്, ബ്ലാക്ക് മാര്‍ക്കറ്റിങ് എന്നിവ തടയുന്നതിനായി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുമായി ഇക്കാര്യം അവലോകനം ചെയ്യുന്നതിനായി സംസ്ഥാന ആരോഗ്യ സെക്രട്ടറിമാരെ ചുമതലപ്പെടുത്തുകയും ചെയ്തു.
വരും ദിവസങ്ങളില്‍ റെംഡെസിവിറിന്റെ ആവശ്യകത വര്‍ധിക്കുന്നതിനാല്‍ മരുന്നിന്റെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുവാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മാതക്കളുമായി ബന്ധപ്പെട്ടിരുന്നു. അതേസമയം രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ വേഗത വര്‍ദ്ധിപ്പിക്കുന്നതിനും അര്‍ഹരായവര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിനുമായി വാക്‌സിന്‍ ഉത്സവത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി.
കോവിഡിനെതിരായ രണ്ടാം യുദ്ധമാണ് വാക്‌സിന്‍ ഉത്സവമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മാസ്‌ക് ധരിക്കുന്നതിലൂടെ ആളുകള്‍ക്ക് തങ്ങളെയും മറ്റുവള്ളവരെയുംസംരക്ഷിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനേഷന്‍, ചികിത്സ, സംരക്ഷണം എന്നിവ മനസ്സിലുണ്ടാവണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പ്രായമായ ആളുകള്‍ക്കും വാക്‌സിനെക്കുറിച്ച് അറിയാത്ത ആളുകള്‍ക്കും വാക്‌സിന്‍ ലഭിക്കുന്നതിന് സഹായിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
'വാക്‌സിന്‍ ജാബ് പാഴാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. രാജ്യത്തിന്റെ പ്രതിരോധ കുത്തിവയ്പ് ശേഷി പരമാവധി പ്രയോജനപ്പെടുത്തുന്നതിലേക്ക് നാം നീങ്ങണം'അദ്ദേഹം പറഞ്ഞു. ഈ നാലു ദിവസങ്ങളില്‍ വാക്‌സിനേഷന്‍ ഡ്രൈവിന്റെ വ്യക്തിപരവും സാമൂഹികപരവും ഭരണപരവുമായ തലങ്ങളില്‍ ലക്ഷ്യങ്ങള്‍ നിശ്ചയിക്കേണ്ടതുണ്ടെന്നും അവ നിറവേറ്റാനുള്ള എല്ലാ ശ്രമങ്ങളും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി രാജ്യത്തുടനീളം വാക്‌സിന്‍ ഉത്സവം നടത്താന്‍ തീരുമാനിച്ചത്. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം വ്യാപിച്ചതോടെ യോഗ്യരായ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുക എന്നതാണ് വാക്‌സിന്‍ ഉത്സവമെന്നതിലൂടെ ലക്ഷ്യമിടുന്നത്.
'പ്രത്യേക ക്യാമ്പയിനിലൂടെ രാജ്യത്ത് യോഗ്യരായ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. വാക്‌സിന്‍ ഉത്സവ സമയത്ത് വാക്‌സിന്‍ പഴാക്കാതിരിക്കുകയാണെങ്കില്‍ വാക്‌സിനേഷന്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിയും. വാക്‌സിന്‍ പരമാവധി പ്രയോജനപ്പെടുത്തുക. ഇത് ഇപ്പോഴത്തെ സാഹചര്യം മാറ്റാന്‍ സഹായകരമാകും. യോഗ്യരായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള ശ്രമമാണ് വാക്‌സിന്‍ ഉത്സവത്തിലൂടെ ലക്ഷ്യമിടുന്നത്'പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമുള്ള യോഗത്തില്‍ പറഞ്ഞു.
അതേസമയം രാജ്യത്ത് 85 ദിവസത്തിനുള്ളില്‍ 10 കോടി വാക്‌സിന്‍ നല്‍കി. ലോകത്തിലെ ഏറ്റവും വേഗതയേറിയ വാക്‌സിനേഷന്‍ ആണിത്. 10 കോടി കോവിഡ് വാക്‌സിന്‍ നല്‍കാന്‍ യു എസ് 89 ദിവസം എടുത്തു. ചൈന 102 ദിവസവും എടുത്തു. ആഗോള തലത്തില്‍ ഇന്ത്യ പ്രതിദിനം 38,93,288 ഡോസുകളാണ് നല്‍കുന്നത്. രാജ്യത്ത് ഇതുവരെ 10,12,84,282 ഡോസ് വാക്‌സിന്‍ നല്‍കി.

