TRENDING:

കുറഞ്ഞ താപനില ആവശ്യമുള്ള കോവിഡ് വാക്‌സിനുകള്‍ സംഭരിക്കുന്നതിനുള്ള ശേഷി രാജ്യത്തുണ്ട്; കേന്ദ്ര സര്‍ക്കാര്‍

Last Updated:

കോവിഡ് കാലത്ത് അവശ്യ സാധനങ്ങളുടെ വിതരണം സംബന്ധിച്ച് സ്വമേധയ എടുത്ത കേസില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: കുറഞ്ഞ താപനില ആവശ്യമുള്ള കോവിഡ് വാക്‌സിനുകള്‍ സംഭരിക്കുന്നതിനുള്ള ശേഷി രാജ്യത്തുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. മൈനസ് 15 മുതല്‍ മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞ താപനില ആവശ്യമുള്ള വാക്‌സനുകള്‍ സംഭരിക്കാന്‍ രാജ്യത്തിന് ശേഷിയുണ്ടെന്നും 29,000 ത്തിലധികം കോള്‍ഡ് ചെയിന്‍ പോയിന്റുകള്‍ രാജ്യത്തുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
Image: Reuters
Image: Reuters
advertisement

അതേസമയം രാജ്യത്ത് നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കോവാക്‌സിന്‍, കോവിഷീല്‍ഡ് വാക്‌സിനുകള്‍ രണ്ടു മുതല്‍ എട്ടു ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ സൂക്ഷിക്കേണ്ടതുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. കോവിഡ് കാലത്ത് അവശ്യ സാധനങ്ങളുടെ വിതരണം സംബന്ധിച്ച് സ്വമേധയ എടുത്ത കേസില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Also Read-ഡെല്‍റ്റ വകഭേദം; പാലക്കാട് ജില്ലയിലെ കണ്ണാടി പഞ്ചായത്ത് നാളെ മുതല്‍ പൂര്‍ണമായി അടച്ചിടും

മറ്റ് കോവിഡ് വാക്‌സിനുകള്‍ എത്തുമ്പോള്‍ ശീതീകരണ സംവിധാനങ്ങളില്‍ മാറ്റം വരുമെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് നടപടികള്‍ കൈകൊള്ളാന്‍ തയ്യാറാണെന്നും കേന്ദ്രം അറിയിച്ചു. റഷ്യയുടെ കോവിഡ് വാക്‌സിനായ സ്പുട്‌നിക് വി വാക്‌സിന്‍ മൈനസ് 18 ഡിഗ്രിയില്‍ സംഭരണം ആവശ്യമാണെന്ന് കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു.

advertisement

29,000 കോള്‍ഡ് ചെയിന്‍ പോയിന്റുകളില്‍ നാലെണ്ണം നിയന്ത്രിക്കുന്നത് കേന്ദ്ര സര്‍ക്കാരാണെന്നും ബാക്കി അതാത് സംസ്ഥാനങ്ങളാണെന്നും കേന്ദ്രം പറയുന്നു. 38 സംസ്ഥാന വാക്‌സിന്‍ സ്റ്റോറുകള്‍, 114 പ്രാദേശിക വാക്‌സിന്‍ സ്റ്റോറുകള്‍, 723 ജില്ലാ വാക്‌സിന്‍ സ്‌റ്റോറുകള്‍, 28,268 ഉപജില്ലാ വാക്‌സിന്‍ സ്റ്റോറുകള്‍ എന്നിവയുണ്ട്.

അതേസമയം രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,040 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1258 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് രാജ്യത്ത് ഇതുവരെ 3.02 കോടി പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ആറ് ലക്ഷത്തില്‍ താഴെ രോഗികള്‍ നിലവില്‍ ചികിത്സയിലുണ്ട്. 96.75 ശതമാനമാണ് രോഗമുക്തി നിരക്ക്.

advertisement

Also Read-കര്‍ണാടകയില്‍ കോവിഡ് മുക്തനായ 13 കാരന് അപൂര്‍വ മസ്തിഷ്‌ക രോഗം കണ്ടെത്തി

കേരളത്തില്‍ ഇന്ന് 10,905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103, മലപ്പുറം 1103, കോഴിക്കോട് 1046, പാലക്കാട് 1010, തൃശൂര്‍ 941, കാസര്‍ഗോഡ് 675, ആലപ്പുഴ 657, കണ്ണൂര്‍ 562, കോട്ടയം 428, പത്തനംതിട്ട 343, ഇടുക്കി 275, വയനാട് 246 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

advertisement

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,996 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,27,24,272 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,351 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1734, കൊല്ലം 1013, പത്തനംതിട്ട 389, ആലപ്പുഴ 783, കോട്ടയം 530, ഇടുക്കി 405, എറണാകുളം 1532, തൃശൂര്‍ 1158, പാലക്കാട് 1232, മലപ്പുറം 1290, കോഴിക്കോട് 1049, വയനാട് 229, കണ്ണൂര്‍ 606, കാസര്‍ഗോഡ് 401 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 99,591 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,75,967 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
കുറഞ്ഞ താപനില ആവശ്യമുള്ള കോവിഡ് വാക്‌സിനുകള്‍ സംഭരിക്കുന്നതിനുള്ള ശേഷി രാജ്യത്തുണ്ട്; കേന്ദ്ര സര്‍ക്കാര്‍
Open in App
Home
Video
Impact Shorts
Web Stories