ഡെല്‍റ്റ വകഭേദം; പാലക്കാട് ജില്ലയിലെ കണ്ണാടി പഞ്ചായത്ത് നാളെ മുതല്‍ പൂര്‍ണമായി അടച്ചിടും

Last Updated:

പഞ്ചായത്തില്‍ കോവിഡ് പരിശോധന ശക്തമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്ത് അധികൃതര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
പാലക്കാട്; കോവിഡ് വൈറസിന്റെ തീവ്രതയേറിയ ഡെല്‍റ്റ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ കണ്ണാടി പഞ്ചായത്ത് നാളെ മുതല്‍ ഏഴു ദിവസത്തേക്ക് അടച്ചിടുമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി.
ജില്ലയില്‍ ഡെല്‍റ്റ വകഭേദം കണ്ടെത്തിയ വ്യക്തികളുടെ രോഗവ്യാപന ഉറവിടം, രോഗികളുടെ സമ്പര്‍ക്കം എന്നിവ സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ണാടി ഗ്രാമപഞ്ചായത്തിലെ ഒരു വ്യക്തിയില്‍ നിന്നാണ് രോഗം പകരാന്‍ ഇടയായതെന്നും, സമ്പര്‍ക്ക പട്ടികയില്‍ വന്ന എല്ലാ വ്യക്തികള്‍ക്കും കോവിഡ് ബാധിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഈ പ്രദേശത്ത് കോവിഡ് മരണങ്ങള്‍ സംഭവിച്ചിട്ടുള്ളതായും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളതായും രോഗികള്‍ക്ക് പറളി, പിരായിരി ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളുമായി സമ്പര്‍ക്കം ഉണ്ടായിട്ടുള്ളതായും കണ്ടെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത ഏര്‍പ്പെടുത്തേണ്ടതിന്റെ ഭാഗമായാണ് നടപടി.
advertisement
കണ്ണാടി പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി അതിര്‍ത്തികള്‍ അടയ്ക്കാനും പൊതുജന സഞ്ചാരം, വാഹന ഗതാഗതം എന്നിവ നിയന്ത്രിക്കാനുള്ള നടപടികള്‍ ബന്ധപ്പെട്ട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ഗ്രാമപഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ സ്വീകരിക്കണം. കൂടാതെ, പഞ്ചായത്തില്‍ കോവിഡ് പരിശോധന ശക്തമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്ത് അധികൃതര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ (ആഹാര സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, റേഷന്‍ കടകള്‍, പലചരക്ക് കടകള്‍, പാല്‍ പാലുല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍, പഴം -പച്ചക്കറി വില്‍ക്കുന്ന കടകള്‍, മീന്‍ - ഇറച്ചി കടകള്‍, മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമുള്ള തീറ്റ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍) രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ മാത്രം തുറന്നു പ്രവര്‍ത്തിക്കാനാണ് അനുമതി. ഹോം ഡെലിവറി സിസ്റ്റം മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
advertisement
പൊതുജനങ്ങള്‍ക്ക് ഭക്ഷണം, ഭക്ഷണ സാധനങ്ങള്‍ എന്നിവ എത്തിച്ചു നല്‍കുന്നതിന് ആര്‍.ആര്‍.ടിമാര്‍, വളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനം ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഉറപ്പാക്കി ബന്ധപ്പെട്ട സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശമുണ്ട്. ഹോട്ടലുകള്‍, റെസ്റ്റൊറെന്റുകള്‍ എന്നിവ രാവിലെ 7 മുതല്‍ രാത്രി 7.30 വരെ ഹോം ഡെലിവറി മാത്രം അനുവദിച്ച് തുറക്കാവുന്നതാണ്.
advertisement
ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ദിവസങ്ങളില്‍, പൊതുജനങ്ങളുടെ പ്രവേശനം പൂര്‍ണമായും ഒഴിവാക്കി ഉച്ചയ്ക്ക് രണ്ടുവരെ 50 ശതമാനം ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം.
അവശ്യ സേവനങ്ങള്‍ക്കും, ആശുപത്രി യാത്രകള്‍ക്കുമല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. കൂടാതെ പഞ്ചായത്തില്‍ നിയോഗിച്ചിട്ടുള്ള സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നീരീക്ഷണം ശക്തിപ്പെടുത്താനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
മലയാളം വാർത്തകൾ/ വാർത്ത/Corona/
ഡെല്‍റ്റ വകഭേദം; പാലക്കാട് ജില്ലയിലെ കണ്ണാടി പഞ്ചായത്ത് നാളെ മുതല്‍ പൂര്‍ണമായി അടച്ചിടും
Next Article
advertisement
Weekly Love Horoscope Jan 12 to 18 | ബന്ധത്തിൽ ഊർജപ്രവാഹമുണ്ടാകും; പങ്കാളിക്കും നിങ്ങൾക്കും ഇടയിൽ ഊഷ്മളത വർധിക്കും: പ്രണയ വാരഫലം
ബന്ധത്തിൽ ഊർജപ്രവാഹമുണ്ടാകും; പങ്കാളിക്കും നിങ്ങൾക്കും ഇടയിൽ ഊഷ്മളത വർധിക്കും: പ്രണയ വാരഫലം
  • പ്രണയത്തിൽ ഉയർച്ചയും വെല്ലുവിളികളും അനുഭവപ്പെടും

  • ആശയവിനിമയവും ക്ഷമയും പ്രണയബന്ധം ശക്തിപ്പെടുത്താൻ സഹായിക്കും

  • അവിവാഹിതർക്ക് പുതിയ പ്രണയ സാധ്യതകൾ ഉയരുന്ന സമയമാണ്

View All
advertisement