കര്‍ണാടകയില്‍ കോവിഡ് മുക്തനായ 13 കാരന് അപൂര്‍വ മസ്തിഷ്‌ക രോഗം കണ്ടെത്തി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കുട്ടിയുടെ തലച്ചോറ് പ്രവര്‍ത്തനരഹിതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് ദിവസത്തേക്ക് വെന്റിലേറ്റര്‍ പിന്തുണ നല്‍കിയിരുന്നതായും ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു
ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് മുക്തനായ 13 കാരന് അപൂര്‍വ മസ്തിഷ്‌ക രോഗം കണ്ടെത്തി. അക്യൂട്ട് നെക്രോടൈസിംഗ് എന്‍സെഫലോപ്പതി ഓഫ് ചൈല്‍ഡ്ഹുഡ്(എഎന്‍ഇസി) രോഗം ബാധിച്ചതയാണ് കണ്ടെത്തിയിരിക്കുന്നത്. കര്‍ണാടകയില്‍ ഇത്തരം കേസ് ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എട്ടു ദിവസമായി കുട്ടി ചികിത്സയില്‍ കഴിയുകയാണ്.
കുട്ടിയുടെ തലച്ചോറ് പ്രവര്‍ത്തനരഹിതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് ദിവസത്തേക്ക് വെന്റിലേറ്റര്‍ പിന്തുണ നല്‍കിയിരുന്നതായും ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിക്ക് ഒരാഴ്ച കൂടി ചികിത്സ ആവശ്യമാണ്.
മസ്തിഷ്‌ക ക്ഷതം മൂലമുണ്ടാകുന്ന അപൂര്‍വ രോഗമാണിതെന്നാണ് യുഎസ് ആരോഗ്യ മനുഷ്യ സേവന വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് പറയുന്നത്. പനി, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍, ഗ്യാസ്‌ട്രോ എന്‍ടൈറ്റിസ് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.
advertisement
അതേസമയം രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,040 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1258 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് രാജ്യത്ത് ഇതുവരെ 3.02 കോടി പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ആറ് ലക്ഷത്തില്‍ താഴെ രോഗികള്‍ നിലവില്‍ ചികിത്സയിലുണ്ട്. 96.75 ശതമാനമാണ് രോഗമുക്തി നിരക്ക്.
അതേസമയം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകളില്‍ നാലിലൊന്നും കേരളത്തിലാണ്. കേരളത്തില്‍ ശനിയാഴ്ച 12118 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 9812 കേസുകള്‍ മഹാരാഷ്ട്രയിലും 5415 കേസുകള്‍ തമിഴ്നാട്ടിലും പുതിയതായി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. 2.82 ശതമാനമാണ് ഇന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
advertisement
സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തില്‍ 60 വയസിന് താഴെയുള്ളവര്‍ക്കിടയില്‍ മരണ നിരക്ക് കൂടിയതായി കണക്കുകള്‍. മൂന്ന് ശതമാനം വരെയാണ് ഈ വിഭാഗത്തില്‍ മരണനിരക്ക് ഉയര്‍ന്നത്. രണ്ടാം തരംഗത്തില്‍ എണ്ണായിരത്തിലധികം പേര്‍ മരിച്ചു.
കഴിഞ്ഞദിവസം വരെയുള്ള കണക്ക് അനുസരിച്ച് കോവിഡ് ആദ്യതരംഗത്തില്‍ 4659 ആയിരുന്നു മരണമെങ്കില്‍, രണ്ടാം തരംഗത്തില്‍ 8040 ആണ് മരണം. 60നും 80നും ഇടയിലുള്ളവരാണ് കൂടുതലും മരിച്ചത്. ഒന്നാം തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗത്തില്‍ 30 വയസിനും 60 വയസിനും ഇടയില്‍ മരണനിരക്ക് ഉയര്‍ന്നു.
Location :
First Published :
June 27, 2021 5:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കര്‍ണാടകയില്‍ കോവിഡ് മുക്തനായ 13 കാരന് അപൂര്‍വ മസ്തിഷ്‌ക രോഗം കണ്ടെത്തി