എച്ച്ഐവിക്ക് ഉപയോഗിക്കുന്ന റിട്ടോണാവിർ, ലോപാനിവിർ എന്നിവയും ജനറൽ ആൻറിവൈറൽ മരുന്നായ റിബാവൈറിനും ബീറ്റാ ഇന്റർഫെറോൺ എന്ന മൾട്ടിപ്പിൾ സ്ക്ലിറോസിസ് മരുന്നും ചേർത്തുള്ള ചികിത്സയാണ് ഫലപ്രദമാകുന്നതെന്ന് ഹോങ്കോങിലെ ഡോക്ടർമാർ അവകാശപ്പെടുന്നത്.
ഇത്തരത്തിൽ മരുന്നുകൾ സംയോജിപ്പിച്ചുനൽകിയ രോഗികളിൽ ശരാശരി ഏഴു ദിവസത്തിനുള്ളിൽ കൊറോണ വൈറസ് പരിശോധന നെഗറ്റീവ് ആയി. എച്ച്ഐവിക്ക് ഉപയോഗിക്കുന്ന റിട്ടോണാവിർ, ലോപാനിവിർ എന്നിവ മാത്രമായി നൽകിയ രോഗികൾ ശരാശരി 12 ദിവസത്തിനുശേഷം രോഗമുക്തി നേടുന്നതായും ടീം ലാൻസെറ്റ് മെഡിക്കൽ ജേണൽ റിപ്പോർട്ട് ചെയ്തു.
advertisement
പഠനത്തിൽ ഉൾപ്പെടുത്തിയ എല്ലാ രോഗികൾക്കും മിതമായ ലക്ഷണങ്ങളുണ്ടായിരുന്നു. മൂന്നു മരുന്നുകൾ സംയോജിപ്പിച്ചുനൽകിയവരിൽ ഏഴു ദിവസത്തിനുശേഷം രോഗം ഭേദമായി. അതേസമയം രോഗലക്ഷണങ്ങൾ ഗുരുതരമാകുന്നതിന് മുമ്പ് ഈ ചികിത്സ നൽകണമെന്നും ഡോക്ടർമാർ നിർദേശിക്കുന്നു.
മൂന്നു മരുന്നുകൾ സംയോജിപ്പിച്ചുനൽകിയ രോഗികളിൽ ചിലർ നാല് ദിവസത്തിനുള്ളിൽ രോഗമുക്തി നേടി. അതേസമയം ചികിത്സ വിജയമായെങ്കിലും ചിലർക്ക് പാർശ്വഫലങ്ങൾ ഉണ്ടായിരുന്നുവെന്ന് ഗവേഷകർ പറഞ്ഞു. ഇതേക്കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണെന്നും അവർ പറഞ്ഞു.
TRENDING:ദോഹയിൽ നിന്നുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി; നാട്ടിലേക്കെത്തിയത് ആറ് നവജാതശിശുക്കൾ ഉൾപ്പെടെ 178 പേർ [NEWS]മോസ്ക്കോയിലെ കോവിഡ് 19 ചികിത്സ ആശുപത്രിയിൽ തീപിടിത്തം; രോഗി മരിച്ചു [NEWS]ഓപ്പറേഷൻ സമുദ്ര സേതു: UAEയിലേക്ക് നേവിയുടെ 2 കപ്പലുകൾ; മാലദ്വീപിലേക്ക് വീണ്ടും കപ്പലുകൾ അയക്കും [NEWS]