Expats Return | ദോഹയിൽ നിന്നുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി; നാട്ടിലേക്കെത്തിയത് ആറ് നവജാതശിശുക്കൾ ഉൾപ്പെടെ 178 പേർ

Last Updated:

Expats Return | പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കാനുള്ള വന്ദേഭാരത് മിഷനിലൂടെ ഖത്തറിൽ നിന്നെത്തുന്ന ആദ്യ വിമാനമാണിത്.

കൊച്ചി: ദോഹയിൽ നിന്ന് പ്രവാസികളെയും വഹിച്ചുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കഴിഞ്ഞ ദിവസം രാത്രി 1.45ഓടെയാണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പറന്നിറങ്ങിയത്. ഗർഭിണികളും നവജാതശിശുക്കളും അടക്കം 178 പേരാണ് ജന്മനാടിന്റെ കരുതലിലേക്ക് മടങ്ങിയെത്തിയത്. സന്ദർശക വിസയിലെത്തി കുടുങ്ങിപ്പോയവരും അടിയന്തിര ചികിത്സ ലഭിക്കേണ്ടവരും സംഘത്തിലുണ്ട്.
ഇന്ത്യൻസമയം രാത്രി പതിനൊന്ന് മണിയോടെയാണ് വിമാനം ദോഹയിൽ നിന്ന് പുറപ്പെട്ടത്. നേരത്തെ വ്യാഴാഴ്ച ഷെഡ്യൂൾ ചെയ്തിരുന്ന വിമാനം ചില പ്രത്യേക കാരണങ്ങളാലാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. ദോഹ വിമാനത്താവളത്തിൽ റാപ്പിഡ് ടെസ്റ്റ് ഉണ്ടായിരുന്നില്ല പകരം തെര്‍മൽ സ്കാനിംഗിലൂടെ പനിയില്ലെന്ന് ഉറപ്പു വരുത്തിയാണ് ആളുകളെ വിമാനത്തിലേക്ക് കയറ്റിയത്.
TRENDING:മൃതദേഹം നാട്ടിലെത്തിക്കാൻ ഒരു വഴിയുമില്ലെന്ന് ഇന്ത്യൻ കോൺസുലേറ്റ്; ഓസ്ട്രേലിയയിൽ മരിച്ചവരുടെ ബന്ധുക്കൾ ആശങ്കയിൽ [NEWS]കേരളത്തിലേക്ക് മടങ്ങിവരുന്ന 300 പ്രവാസികളുടെ യാത്രാ ചെലവ് ഏറ്റെടുക്കും: വെൽഫെയർ പാർട്ടി [NEWS]Expats Return | മസ്ക്കറ്റിൽ നിന്നുള്ള ആദ്യ വിമാനം നെടുമ്പാശ്ശേരിയിലെത്തി; ജന്മനാടിന്റെ കരുതലിലേക്ക് പറന്നിറങ്ങിയത് 177 പേർ [NEWS]
ഇവിടെ വിമാനത്താവളത്തിലെ പരിശോധനകൾ പൂര്‍ത്തിയാക്കി എല്ലാവരെയും ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റും.ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും മുമ്പ് നിശ്ചയിച്ചതുപോലെ ഹോം ക്വാറന്റൈനില്‍ കഴിയാം. പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കാനുള്ള വന്ദേഭാരത് മിഷനിലൂടെ ഖത്തറിൽ നിന്നെത്തുന്ന ആദ്യ വിമാനമാണിത്. കുവൈറ്റ്, മസ്കറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ വിമാനങ്ങളും കഴിഞ്ഞ ദിവസം എത്തിയിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Corona/
Expats Return | ദോഹയിൽ നിന്നുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി; നാട്ടിലേക്കെത്തിയത് ആറ് നവജാതശിശുക്കൾ ഉൾപ്പെടെ 178 പേർ
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement