മോസ്ക്കോയിലെ കോവിഡ് 19 ചികിത്സ ആശുപത്രിയിൽ തീപിടിത്തം; രോഗി മരിച്ചു
Last Updated:
തീപിടിത്തത്തെ തുടര്‍ന്നു രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി മോസ്ക്കോ മേയര്‍ അറിയിച്ചു
മോസ്ക്കോ: റഷ്യന്‍ തലസ്ഥാനമായ മോസ്ക്കോയില്‍ കോവിഡ് 19 ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. കോവിഡ് ചികിത്സയിലുണ്ടായിരുന്ന രോഗിയാണ് മരിച്ചത്.
മരിച്ച രോഗിയുടെ മുറിയിലാണ് തീപിടിത്തമുണ്ടായത്. വടക്കുപടിഞ്ഞാറന്‍ മോസ്ക്കോയിലുള്ള ആശുപത്രിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം.
TRENDING:'അതിർത്തിയിൽ പാസ് നൽകുന്നില്ല; KSRTC പോലും ഓടിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാശി നല്ലതല്ല':ചെന്നിത്തല[NEWS]കേരളത്തിലേക്ക് മടങ്ങിവരുന്ന 300 പ്രവാസികളുടെ യാത്രാ ചെലവ് ഏറ്റെടുക്കും: വെൽഫെയർ പാർട്ടി [NEWS]മാലദ്വീപ് കപ്പല്‍ പുറപ്പെട്ടു; നാളെ രാവിലെ കൊച്ചിയിലെത്തും [NEWS]
തീപിടിത്തത്തെ തുടര്‍ന്നു മറ്റു രോഗികളെ ഇവിടെനിന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി മോസ്ക്കോ മേയര്‍ അറിയിച്ചു. അപകടത്തിന്റെ കാരണം എന്താണെന്ന് അന്വേഷിക്കുമെന്നും മേയർ ട്വിറ്ററിലൂടെ അറിയിച്ചു.
advertisement
കോവിഡ് 19 മൂലം 1800 മരണങ്ങളോളം റഷ്യയിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റഷ്യയയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിലും മരണങ്ങളിലും പകുതിയിലേറെ മോസ്കോ നഗരത്തിലാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 10, 2020 6:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
മോസ്ക്കോയിലെ കോവിഡ് 19 ചികിത്സ ആശുപത്രിയിൽ തീപിടിത്തം; രോഗി മരിച്ചു