പ്രധാന റോഡുകൾ എല്ലാം അടയ്ക്കും. നഗരത്തിലേക്ക് കടക്കാനും ഇറങ്ങാനും ഒറ്റ വഴിമാത്രമായിരുക്കുമെന്നും ഡിജിപി വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേയ്ക്കാണ് ട്രിപ്പിൾ ലോക്ക്ഡൗൺ . തലസ്ഥാനത്ത് സമ്പർക്ക രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് നടപടി.
കോര്‍പ്പറേഷന്‍ മേഖലയില്‍ ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പലചരക്കുകടകള്‍ എന്നിവ മാത്രമേ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും ഇക്കാലയളവില്‍ തുറന്നു പ്രവര്‍ത്തിക്കില്ല.
advertisement
[NEWS]Triple LockDown in Thiruvananthapuram | ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ക്ഡൗൺ; എന്തൊക്കെ പ്രവർത്തിക്കും; പ്രവർത്തിക്കില്ല [NEWS]Breaking | സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; കൊച്ചിയിൽ ചികിത്സയിലിരുന്ന വ്യാപാരി മരിച്ചു
[NEWS]
നഗരത്തിലെ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും റോഡുകളിലും എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ച് പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കും. ഏതുവിധത്തിലുള്ള സഹായത്തിനും താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
- സ്റ്റേറ്റ് പൊലീസ് കണ്‍ട്രോള്‍ റൂം - 112
- തിരുവനന്തപുരം സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂം - 0471 2335410, 2336410, 2337410
- സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂം - 0471 2722500, 9497900999
- പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് കോവിഡ് കണ്‍ട്രോള്‍ റൂം - 9497900121, 9497900112