Breaking | സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; കൊച്ചിയിൽ ചികിത്സയിലിരുന്ന വ്യാപാരി മരിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
എറണാകുളം മാർക്കറ്റിൽ നിന്ന് സമ്പർക്കം വഴിയാണ് ഇയാള്‍ക്ക് രോഗം പകർന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും മരുമകൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കളമശേരി മെഡിക്കൽകോളേജിൽ ചികിത്സയിലായിരുന്ന ആളാണ് മരിച്ചത്. കൊച്ചി ബ്രോഡ് വേയിലെ വ്യാപാരിയായിരുന്ന തോപ്പുംപടി സ്വദേശി യൂസഫ്(66) ആണ് മരിച്ചത്. കോവിഡ് ലക്ഷണങ്ങളോടെ ജൂൺ 28നാണ് ഇദ്ദേഹത്തെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 26 ആയി.
എറണാകുളം മാർക്കറ്റിൽ നിന്ന് സമ്പർക്കം വഴിയാണ് ഇയാള്‍ക്ക് രോഗം പകർന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും മരുമകൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ ജൂൺ 28-ാം തിയതിയാണ് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിൽ ന്യൂമോണിയ സാരമായി ബാധിച്ചിരുന്നു. കൊവിഡ് ന്യൂമോണിയ വൃക്കകളുടെ പ്രവർത്തനത്തെയും ബാധിച്ചിരുന്നു. ഇദ്ദേഹത്തിന് പ്രമേഹവും ഉണ്ടായിരുന്നു.
കേരളത്തില്‍ ഇന്ന് 225 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും കാസർകോഡ് ജില്ലയില്‍ നിന്നുള്ള 28 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള എട്ടു പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള ആറു പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള മൂന്ന് പേര്‍ക്കുമാണ് ഇന്ന് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്.
advertisement
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 57 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സൗദി അറേബ്യ - 35, യു.എ.ഇ - 30, കുവൈറ്റ് - 21, ഖത്തര്‍ - 17, ഒമാന്‍ - 9, ബഹറിന്‍ - 4, റഷ്യ - 1 എന്നിങ്ങനെയാണ് വിദേശരാജ്യങ്ങളില്‍ നിന്നും വന്നവർ. കര്‍ണാടക - 24, ഡല്‍ഹി - 12, തമിഴ്‌നാട് - 10, മഹാരാഷ്ട്ര - 8, തെലങ്കാന - 2, ഹരിയാന - 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.
Location :
First Published :
July 05, 2020 10:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Breaking | സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; കൊച്ചിയിൽ ചികിത്സയിലിരുന്ന വ്യാപാരി മരിച്ചു