advertisement

Triple LockDown in Thiruvananthapuram | ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ക്ഡൗൺ; എന്തൊക്കെ പ്രവർത്തിക്കും; പ്രവർത്തിക്കില്ല

Last Updated:

ഈ ഒരാഴ്ച തിരുവനന്തപുരം നഗരത്തിൽ ഏതൊക്കെ കാര്യങ്ങൾക്ക് നിയന്ത്രണമുണ്ട്, എന്തിനൊക്കെ ഇളവുണ്ട് എന്ന് നോക്കാം...

തിരവനന്തപുരം: സമ്പർക്കം മൂലമുള്ള കോവിഡ് വ്യാപനം വർദ്ധിച്ചതോടെ തിരുവനന്തപുരം നഗരത്തിൽ ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി. തിങ്കളാഴ്ച രാവിലെ മുതലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ. ഈ ഒരാഴ്ച തിരുവനന്തപുരം നഗരത്തിൽ ഏതൊക്കെ കാര്യങ്ങൾക്ക് നിയന്ത്രണമുണ്ട്, എന്തിനൊക്കെ ഇളവുണ്ട് എന്ന് നോക്കാം...
അടച്ചിടുന്നവ
എല്ലാം കടകളും തുറക്കാൻ അനുമതി ഇല്ല
സെക്രട്ടറിയേറ്റ് അടച്ചിടും
നഗരത്തിലേക്കുള്ള വഴികൾ അടക്കും
സർക്കാർ സ്ഥാപനങ്ങൾ തുറക്കില്ല
KSRTC ഡിപ്പോകൾ അടക്കും
പൊതുഗതാഗതം അനുവദിക്കില്ല
പി.എസ്.സി ആസ്ഥാനം അടയ്ക്കും. വകുപ്പുതല പരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന എന്നിവ ഉണ്ടാകില്ല
ഇളവ് എന്തിനൊക്കെ?
ഒരു പ്രദേശത്തെ ഒരു കട മാത്രം അനുവദിക്കും
അവശ്യ സാധനങ്ങൾ വീടുകളിൽ എത്തിക്കും
advertisement
അവശ്യ സാധനങ്ങൾ വേണ്ടവർ പൊലീസിനെ അറിയിച്ചാൽ വീട്ടിലെത്തിക്കും
മരുന്ന് കടകൾ തുറക്കും. അവിടേക്ക് പോകാൻ പോകാൻ സത്യവാങ്മൂലം കരുതണം
ആശുപത്രുകളും പ്രവർത്തിക്കും
അവശ്യ സർവീസുകൾക്കായി ഒരു വഴി തുറക്കും
advertisement
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പൂന്തുറയിൽ മാത്രം ഇന്ന് ഏഴു പേർക്ക് രോഗം സ്ഥിരീകരിച്ചു. മണക്കാട് അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു. നേരത്തെ മണക്കാട്ടെ ഓട്ടോ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
ഇന്നു രോഗം സ്ഥിരീകരിച്ചതിൽ അഞ്ചുപേർ വിദേശത്തുനിന്ന് എത്തിയവരാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Triple LockDown in Thiruvananthapuram | ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ക്ഡൗൺ; എന്തൊക്കെ പ്രവർത്തിക്കും; പ്രവർത്തിക്കില്ല
Next Article
advertisement
കൊച്ചി മാതൃകയിൽ വാട്ടർ മെട്രോ വരുന്നത് ഇന്ത്യയിലെവിടൊക്കെ? 
കൊച്ചി മാതൃകയിൽ വാട്ടർ മെട്രോ വരുന്നത് ഇന്ത്യയിലെവിടൊക്കെ?
  • കൊച്ചി വാട്ടർ മെട്രോ മാതൃകയിൽ 18 സ്ഥലങ്ങളിൽ വാട്ടർ മെട്രോ സാധ്യതാ പഠനം പൂർത്തിയായി

  • കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം കെഎംആർഎൽ പഠനം തയ്യാറാക്കി

  • ആലപ്പുഴ, കൊല്ലം, മുംബൈ ഉൾപ്പെടെ വിവിധ നഗരങ്ങളിൽ ടെർമിനലുകളും ഇലക്ട്രിക് ബോട്ടുകളും നിർദ്ദേശിച്ചു

View All
advertisement