മെഡിക്കല്‍ കോളജില്‍ നിന്നും എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ പത്തംഗ സംഘമാണ് വിനോദയാത്രക്ക് പോയത്. മാര്‍ച്ച് 19ന് തിരിച്ചെത്തിയ ഇവരില്‍ രണ്ടു പേര്‍ കോവിഡ് കെയര്‍ സെന്ററിലും ബാക്കിയുള്ളവര്‍ മെഡിക്കല്‍ കോളജിനടുത്ത് വീട്ടിലും ഐസലോഷനിലായിരുന്നു.
BEST PERFORMING STORIES:World Earth Day 2020 | വംശനാശ ഭീഷണി നേരിടുന്ന ഭൂമിയുടെ അവകാശികൾ [PHOTOS]മുഖം സൗന്ദര്യം വർധിപ്പിക്കുന്ന ടിപ്പുമായി നയൻതാര; താരത്തിന്റെ പഴയകാല വീഡിയോ വൈറലാവുന്നു [NEWS]സാലറി ചാലഞ്ച്: അഞ്ചുമാസമെടുത്ത് സർക്കാർ ജീവനക്കാരുടെ 30 ദിവസത്തെ ശമ്പളം പിടിക്കും [NEWS]
advertisement
ഐസൊലേഷന്‍ കാലയളവ് കഴിഞ്ഞ് മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സിക്ക് പ്രവേശിക്കാനെത്തിയപ്പോള്‍ ഇവരുടെ സാമ്പിള്‍ പരിശോധിക്കാന്‍ തീരുമാനിച്ചു. ഏഴ് പേരുടെ സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് രണ്ടു പേര്‍ക്ക് കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തത്. പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത രണ്ടു പേരേയും ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.
മെഡിക്കല്‍ കോളജില്‍ ഇവരെ പരിശോധിച്ച ആറ് ഡോക്ടര്‍മാരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രകടമായ രോഗലക്ഷണങ്ങളൊന്നുമില്ലായിരുന്നു. ഇവര്‍ മറ്റ് വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പരിശോധിക്കുന്നുണ്ട്. ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്ന് എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ചര്‍ച്ച ചെയ്തു.