സാലറി ചാലഞ്ച്: അഞ്ചുമാസമെടുത്ത് സർക്കാർ ജീവനക്കാരുടെ 30 ദിവസത്തെ ശമ്പളം പിടിക്കും
- Published by:Rajesh V
- news18-malayalam
Last Updated:
Salary Challenge | മന്ത്രിമാരുടെ ശമ്പളം ഒരു വർഷത്തേക്ക് 30 ശതമാനം വെട്ടിക്കുറച്ചുവെന്നാണ് സൂചന. എംഎൽഎമാർ, ബോർഡ് കോർപറേഷൻ ചെയർമാൻമാർ എന്നിവർക്കും ഇത് ബാധകമാണ്.
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തില്‍ നിന്ന് ആറു ദിവസത്തെ ശമ്പളം പിടിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ നിര്‍ദേശം. ആറു ദിവസത്തെ ശമ്പളം അഞ്ച് മാസം പിടിക്കുമ്പോള്‍ ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക സര്‍ക്കാരിന് ലഭിക്കും. ഇത് കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മന്ത്രിമാരുടെ ശമ്പളം ഒരു വർഷത്തേക്ക് 30 ശതമാനം വെട്ടിക്കുറച്ചുവെന്നാണ് സൂചന. എംഎൽഎമാർ, ബോർഡ് കോർപറേഷൻ ചെയർമാൻമാർ എന്നിവർക്കും ഇത് ബാധകമാണ്.
ധനമന്ത്രി തോമസ് ഐസക് ഒരു മാസത്തെ ശമ്പളം സാലറി ചലഞ്ചായി നല്‍കുന്നതിന് പകരമായി ഈ നിര്‍ദേശം അവതരിപ്പിച്ചത്. പ്രളയകാലത്ത് നടപ്പാക്കിയ സാലറി ചലഞ്ച് മാതൃക ഫലപ്രദമാകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇത്. മാസം തോറും ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസമാണ് പിടിക്കുക. ശമ്പളം പിടിക്കുന്നതില്‍ നിന്ന് ഒരു ജീവനക്കാരനും ഇളവുണ്ടായിരിക്കില്ലെന്നാണ് സൂചന. അന്തിമ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കും.
BEST PERFORMING STORIES:Reliance Jio-Facebook Mega deal | റിലയൻസ് ജിയോയും ഫേസ്ബുക്കും തമ്മിൽ 43574 കോടി രൂപയുടെ കരാർ [NEWS]Covid 19: 'കൊറോണ വൈറസ് മൃഗങ്ങളിൽനിന്ന് ഉണ്ടായത്'; ലാബിൽനിന്ന് പുറത്തുവന്നതല്ല: ലോകാരോഗ്യസംഘടന [NEWS]COVID 19| ലോകത്ത് മരണ സംഖ്യ 1,77,000 കടന്നു; അമേരിക്കയിൽ മാത്രം 45,000 പേരുടെ ജീവനെടുത്തു [NEWS]
പ്രതിമാസം ആറുദിവസത്തെ ശമ്പളം പിടിക്കുന്നത് ജീവനക്കാര്‍ക്ക് അധികഭാരമാവില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കൊറോണ പ്രതിരോധത്തിന് അടിയന്തിര സാമ്പത്തിക സഹായമാണ് വേണ്ടത്. അതിനാല്‍ കൂടുതല്‍ മാസം എടുത്തുള്ള ശമ്പളം പിടിക്കല്‍ ഗുണം ചെയ്യില്ലെന്നുമാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാല്‍, പിടിക്കുന്ന ശമ്പളം പിന്നീട് ജീവനക്കാര്‍ക്ക് മടക്കി നല്‍കാമെന്നാണ് മറ്റൊരു നിര്‍ദേശം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 22, 2020 12:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സാലറി ചാലഞ്ച്: അഞ്ചുമാസമെടുത്ത് സർക്കാർ ജീവനക്കാരുടെ 30 ദിവസത്തെ ശമ്പളം പിടിക്കും