TRENDING:

കോവിഡ് മാര്‍നിര്‍ദേശങ്ങള്‍ ലംഘിച്ച് വിവാഹം; വധുവിന്റെ പിതാവിനും മണ്ഡപം മാനേജര്‍ക്കുമെതിരെ കേസ്

Last Updated:

വിവാഹ ചടങ്ങില്‍ 20 പേര്‍ക്കായിരുന്നു പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ചടങ്ങില്‍ 75 പേരാണ് പങ്കെടുത്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വിവാഹം നടത്തിയതിന് വധുവിന്റെ പിതാവിനും മണ്ഡപം മാനേജര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. വിവാഹ ചടങ്ങില്‍ 20 പേര്‍ക്കായിരുന്നു പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ചടങ്ങില്‍ 75 പേരാണ് പങ്കെടുത്തത്.
advertisement

ജാഗ്രത പോര്‍ട്ടലില്‍ രിജസ്റ്റര്‍ടചെയ്ത് വിവാഹത്തിന് അനുമതി തേടിയിരുന്നു. 20 പേര്‍ക്ക് പങ്കെടുക്കാനുള്ള അനുമതിയാണ് ലഭിച്ചത്. എന്നാല്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത് 75 പേരാണ്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് വധുവിന്റെ പിതാവിനും മണ്ഡപം മാനേജര്‍ക്കുമെതിരെ കേസെടുത്തത്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

Also Read- കോവിഡ് ഭേദമാക്കുന്ന ഡിആർഡിഒയുടെ മരുന്ന് ഒരു മാസത്തിനകം; 2-ഡിജിയെ കുറിച്ച് അറിയേണ്ടതെല്ലാം

അതേസമയം സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297, ആലപ്പുഴ 2088, ഇടുക്കി 1046, പത്തനംതിട്ട 939, കാസര്‍ഗോഡ് 766, വയനാട് 655 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

advertisement

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,980 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,70,33,341 സാമ്പിളുകളാണ് പരിശോധിച്ചത്.

Also Read-Covid 19 | ഉത്തര്‍പ്രദേശിലെ ആരോഗ്യ സംവിധാനത്തില്‍ ആശങ്ക; യോഗി ആദിത്യനാഥിന് കത്തയച്ച് കേന്ദ്രമന്ത്രി

115 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 36, കോഴിക്കോട് 13, തൃശൂര്‍ 12, പത്തനംതിട്ട, എറണാകുളം 10 വീതം, വയനാട്, കാസര്‍ഗോഡ് 7 വീതം, തിരുവനന്തപുരം, പാലക്കാട് 5 വീതം, കൊല്ലം 4, കോട്ടയം, ഇടുക്കി 3 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

advertisement

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,318 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 2632, കൊല്ലം 2687, പത്തനംതിട്ട 933, ആലപ്പുഴ 2147, കോട്ടയം 1447, ഇടുക്കി 109, എറണാകുളം 3393, തൃശൂര്‍ 1929, പാലക്കാട് 3334, മലപ്പുറം 3621, കോഴിക്കോട് 4341, വയനാട് 187, കണ്ണൂര്‍ 1562, കാസര്‍ഗോഡ് 996 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 4,23,514 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 14,72,951 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,94,055 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 10,62,625 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,430 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 53,242 പേരെയാണ് പുതുതായി നിരീക്ഷണത്തിലാക്കിയത്.

മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് മാര്‍നിര്‍ദേശങ്ങള്‍ ലംഘിച്ച് വിവാഹം; വധുവിന്റെ പിതാവിനും മണ്ഡപം മാനേജര്‍ക്കുമെതിരെ കേസ്
Open in App
Home
Video
Impact Shorts
Web Stories