കോവിഡ് ഭേദമാക്കുന്ന ഡിആർഡിഒയുടെ മരുന്ന് ഒരു മാസത്തിനകം; 2-ഡിജിയെ കുറിച്ച് അറിയേണ്ടതെല്ലാം
- Published by:Anuraj GR
- news18-malayalam
Last Updated:
മരുന്നിന്റെ കോവിഡ് -19 വിരുദ്ധ ചികിത്സാ പ്രയോഗം രോഗികളിൽ എങ്ങനെ പ്രവർത്തിക്കുമെന്ന് ഡിആർഡിഒ പ്രോജക്ട് ഡയറക്ടറും 2-ഡിജിയുടെ ശാസ്ത്രജ്ഞനുമായ ഡോ. സുധീർ ചന്ദന ന്യൂസ് 18നോട് വിശദീകരിക്കുന്നു.
ഡിആർഡിഒ വികസിപ്പിച്ചെടുത്ത പുതിയ കോവിഡ് ചികിത്സയ്ക്കുള്ള ഓറൽ മരുന്ന് ഒരു മാസത്തിനകം രോഗികൾക്ക് നൽകി തുടങ്ങും. ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളുടെ ചികിത്സ ഫലപ്രദമാക്കുകയും അവരുടെ ഓക്സിജൻ ലെവൽ കുറയ്ക്കാനും സഹായിക്കുന്നതാണ് പുതിയ മരുന്ന്. ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായും പ്രമുഖ ലബോറട്ടറിയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസുമായും (ഐഎൻഎംഎസ്) ചേർന്നാണ് ഡിആർഡിഒ 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന മരുന്ന് വികസിപ്പിച്ചെടുത്തത്. പൊടി രൂപത്തിലുള്ള ഈ മരുന്ന് വെള്ളത്തിൽ ലയിപ്പിച്ച് വായിലൂടെയാണ് കഴിക്കേണ്ടത്. മരുന്നിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നൽകിയിട്ടുണ്ട്.
മരുന്നിന്റെ കോവിഡ് -19 വിരുദ്ധ ചികിത്സാ പ്രയോഗം രോഗികളിൽ എങ്ങനെ പ്രവർത്തിക്കുമെന്ന് ഡിആർഡിഒ പ്രോജക്ട് ഡയറക്ടറും 2-ഡിജിയുടെ ശാസ്ത്രജ്ഞനുമായ ഡോ. സുധീർ ചന്ദന ന്യൂസ് 18നോട് വിശദീകരിക്കുന്നു.
ചോദ്യം: 2-ഡിജി മരുന്ന് വികസിപ്പിച്ചത് എങ്ങനെയാണ്?
ഡോ. സുധീർ ചന്ദന: കോവിഡ് -19 ന്റെ ആദ്യ തരംഗം 2020 ഏപ്രിലിൽ ഇന്ത്യയിൽ എത്തിയപ്പോൾ ഞങ്ങൾ കോവിഡ് ഭേദമാക്കുന്ന മരുന്ന് വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ശരീര കോശങ്ങൾക്കുള്ളിൽ കൊറോണ വൈറസ് വ്യാപിക്കുന്നത് മരുന്ന് തടയുന്നതായി ഞങ്ങൾ കണ്ടെത്തി. കണ്ടെത്തലുകൾക്ക് ശേഷം, ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ ഞങ്ങൾ ഡിസിജിഐയോട് അനുമതി ചോദിച്ചു. 2020 മെയ് മാസത്തിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ഞങ്ങൾക്ക് അനുമതി ലഭിച്ചു. 2020 ഒക്ടോബർ അവസാനത്തോടെ ഞങ്ങൾ രണ്ടാം ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കി, ഫലങ്ങൾ വളരെ മികച്ചതായിരുന്നു. സ്റ്റാൻഡേർഡ് കെയർ ഉപയോഗിച്ച്, 2 ഡിജി കോവിഡ് -19 രോഗികൾക്ക് കൂടുതൽ ഗുണം ചെയ്യുമെന്ന് പരീക്ഷണങ്ങളിൽ ഉറപ്പായിരുന്നു.
advertisement
Q2: സ്റ്റാൻഡേർഡ് കെയർ എന്നാൽ എന്താണ് അർത്ഥമാക്കുന്നത്?
ഡോ. സുധീർ ചന്ദന: കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി ആശുപത്രികളിൽ ഉപയോഗിക്കുന്ന പ്രാഥമിക ചികിത്സാ രീതിയാണ് സ്റ്റാൻഡേർഡ് കെയർ.
Also Read- ഡി.ആർ.ഡി.ഒ വികസിപ്പിച്ചെടുത്ത മരുന്ന് കോവിഡ് പ്രതിരോധത്തിൽ നിർണായക ചുവടുവയ്പാകുമോ? പ്രവർത്തനം ഇങ്ങനെ
Q3: നേരിയ ലക്ഷണങ്ങളോ മിതമായതും ഗുരുതരവുമായ ലക്ഷണങ്ങളുള്ള രോഗികൾക്ക് 2-ഡിജി മരുന്ന് ഫലപ്രദമാകുമോ?
ഡോ. സുധീർ ചന്ദന: ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട മിതമായതും ഗുരുതരവുമായ രോഗികളിൽ മരുന്ന് എങ്ങനെ പ്രവർത്തിക്കുന്നുവെന്നാണ് ഞങ്ങൾ പരീക്ഷണങ്ങൾ നടത്തിയത്. എല്ലാ രോഗികൾക്കും പ്രയോജനം ലഭിച്ചു, പാർശ്വഫലങ്ങളൊന്നും കണ്ടെത്തിയില്ല. അതിനാൽ ഇത് ഒരു സുരക്ഷിത മരുന്നാണ്. രണ്ടാം ഘട്ട പരീക്ഷണങ്ങളിൽ, രോഗികളുടെ വീണ്ടെടുക്കൽ നിരക്ക് കൂടുതലാണെന്ന് ഞങ്ങൾ കണ്ടെത്തി, മൂന്നാം ഘട്ടത്തിൽ, ഈ മരുന്ന് ഉപയോഗിക്കുമ്പോൾ ഗുരുതരമായ രോഗികൾ പുറമെ ഓക്സിജനെ ആശ്രയിക്കുന്നത് കുറയുന്നതായി വ്യക്തമായി.
advertisement
ചോദ്യം: 2-ഡിജി മരുന്നുകൾ കൊറോണ വൈറസിനെ എങ്ങനെ നിയന്ത്രിക്കുകയും ഓക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു?
ഡോ. സുധീർ ചന്ദന: ഗ്ലൂക്കോസ് പോലെ 2 ഡിജി മരുന്ന് ശരീരത്തിലൂടെ വ്യാപിക്കുകയും വൈറസ് ബാധിച്ച കോശങ്ങളിൽ എത്തി വൈറൽ ചയാപചയപ്രവർത്തനം നിർത്തി വൈറസ് വളർച്ച തടയുകയും പ്രോട്ടീന്റെ ഊർജ്ജ ഉൽപാദനം നശിപ്പിക്കുകയും ചെയ്യുന്നു. ശ്വാസകോശത്തിലേക്ക് പടരുന്ന വൈറസ് അണുബാധയ്ക്കെതിരെയും മരുന്ന് പ്രവർത്തിക്കുന്നു, ഇത് രോഗികൾക്ക് ഓക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കുന്നു.
ചോദ്യം: ഈ മരുന്ന് എപ്പോഴാണ് രോഗികൾക്ക് ലഭ്യമാകുക?
ഡോ. സുധീർ ചന്ദന: ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ് ഞങ്ങളുടെ വ്യവസായ പങ്കാളി. ഉൽപ്പാദനം ത്വരിതപ്പെടുത്തുന്നതിന് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയാണ്. ഏതാനും ആഴ്ചകൾക്കുള്ളിൽ അല്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ, മരുന്ന് രോഗികൾക്ക് ലഭ്യമാകും.
advertisement
ചോദ്യം: 2-ഡിജി മരുന്നിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ഇന്ത്യയിൽ ലഭ്യമാണോ, അതോ അവ ഇറക്കുമതി ചെയ്യുമോ?
ഡോ. സുധീർ ചന്ദന: എന്റെ അറിവനുസരിച്ച്, മരുന്നുകളുടെ അസംസ്കൃത വസ്തുക്കളുടെ ലഭ്യതയിൽ ഒരു പ്രശ്നവുമില്ല. റെഡ്ഡീസ് ലാബിന് കൂടുതൽ വിശദാംശങ്ങൾ നൽകാൻ കഴിയും.
ചോദ്യം: 2 ഡിജി കോവിഡ് കേസുകളുടെ വർദ്ധനവിനെ പിടിച്ചുനിർത്തുമോ?
ഡോ. സുധീർ ചന്ദന: പരീക്ഷണങ്ങളിൽ പങ്കെടുത്ത എല്ലാ രോഗികളും കോവിഡ് -19 ൽ നിന്ന് സുഖം പ്രാപിച്ചു. അതിനാൽ, കോവിഡ് രോഗികൾക്ക് ഈ മരുന്ന് പ്രയോജനപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
Location :
First Published :
May 09, 2021 5:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് ഭേദമാക്കുന്ന ഡിആർഡിഒയുടെ മരുന്ന് ഒരു മാസത്തിനകം; 2-ഡിജിയെ കുറിച്ച് അറിയേണ്ടതെല്ലാം