TRENDING:

Covid 19 | അന്തർ സംസ്ഥാന യാത്രക്കുള്ള നിയന്ത്രണങ്ങൾ എന്തെല്ലാം ; പരിശോധിക്കാം

Last Updated:

പ്രദേശിക സാഹചര്യങ്ങള്‍ അനുസരിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്യത്ത് കോവിഡ് (Covid19) വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് രോഗികളുടെ അന്തര്‍ സംസ്ഥാന( Inter state) യാത്രയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൊതു ഉപദേശം പുറപ്പെടുവിപ്പിച്ചിരുന്നു. കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ച് റെയില്‍, വിമാനം, ജലപാത, റോഡ് എന്നി മാര്‍ഗ്ഗങ്ങളിലൂടെയുള്ള അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണമില്ല.
advertisement

രണ്ട് ഡോസ് വാക്‌സിനേഷന്‍ എടുത്ത കോവിഡ് ലക്ഷണം ഇല്ലാത്തവര്‍ക്ക് നെഗറ്റീവ് ആര്‍ടി-പിസിആര്‍ ഇല്ലാതെ തന്നെ യാത്ര  ചെയ്യാന്‍ തടസമില്ല. രോഗലക്ഷണങ്ങള്‍ ഉള്ളവരെ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കണം. അതേ സമയം പ്രദേശിക സാഹചര്യങ്ങള്‍ അനുസരിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്

ആഭ്യന്തര യാത്രക്കാര്‍ക്കായി കോവിഡ്-19 നിയന്ത്രണങ്ങളുള്ള സംസ്ഥാനങ്ങളുടെ/കേന്ദ്ര ഭരണ പ്രദേശങ്ങള്‍ 

കര്‍ണാടക

മഹാരാഷ്ട്രയില്‍ നിന്ന് വരുന്നവരെ ഏഴ് ദിവസത്തേക്ക് ഇന്‍സ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും തുടര്‍ന്ന് 14 ദിവസത്തേക്ക് ഹോം ക്വാറന്റൈനിലും കഴിയണം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് 14 ദിവസത്തെ ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.

advertisement

പശ്ചിമ ബംഗാള്‍

പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അന്തര്‍സംസ്ഥാന അതിര്‍ത്തി  കോവിഡ് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാണ്

ഗോവ

സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് മുമ്പ് 48 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് കോവിഡ് -19 ടെസ്റ്റ് റിപ്പോര്‍ട്ട് ആവശ്യമാണെന്ന് സര്‍ക്കാര്‍ യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജമ്മു കാശ്മീര്‍

രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി-പിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് ഉള്ളവര്‍ക്കും സംസ്ഥാനത്ത് പ്രവേശിക്കാം

സിക്കിം

സിക്കിമിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും പ്രവേശന തീയതിക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ നെഗറ്റീവ് ആര്‍ടി-പിസിആര്‍ റിപ്പോര്‍ട്ട് നിര്‍ബന്ധമായും ഹാജരാക്കണം.

advertisement

ഡല്‍ഹി

ഡല്‍ഹി സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, രാജ്യ തലസ്ഥാനത്ത് എത്തുമ്പോള്‍ എല്ലാ യാത്രക്കാര്‍ക്കും റാന്‍ഡം സാമ്പിള്‍ ശേഖരണവും തെര്‍മല്‍ സ്‌ക്രീനിംഗും നടത്തും. പരിശോധനാഫലം പോസിറ്റീവ് ആണെങ്കില്‍, 10 ദിവസത്തെ ഹോം അല്ലെങ്കില്‍ ഹോസ്പിറ്റല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. നിര്‍ബന്ധിത കോവിഡ് പരിശോധനകളൊന്നും നടത്തില്ല, എന്നാല്‍ എല്ലാ യാത്രക്കാരും ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.

ആന്ധ്രാപ്രദേശ്

മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും കോവിഡ് -19 പരിശോധന നടത്താന്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.  ഈ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണൽ ക്വാറന്റൈനും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് 14 ദിവസത്തെ ഹോം ക്വാറന്റൈനും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

advertisement

തമിഴ്‌നാട്

മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ കോവിഡ് -19 പരിശോധന നടത്തണം അതേസമയം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് യാത്ര എത്തുന്നവര്‍ക്ക് രോഗലക്ഷണമുണ്ടെന്ന് കണ്ടെത്തിയാല്‍ കോവിഡ് -19 പരിശോധനയ്ക്ക് വിധേയരാകേണ്ടിവരും.

Also Read- Covid 19 | 12-14 വയസ് പ്രായമുള്ള കുട്ടികളുടെ വാക്സിനേഷൻ ആരംഭിക്കാൻ വൈകുന്നത് എന്തുകൊണ്ട്?

ഹരിയാന

ഹരിയാനയില്‍, അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് നിര്‍ബന്ധിത കോവിഡ് -19 ടെസ്റ്റ് നടത്തില്ല. എന്നിരുന്നാലും, എല്ലായിടത്തും തെര്‍മല്‍ സ്‌ക്രീനിംഗ് നടത്തും. കോവിഡ്-19 പോസിറ്റീവാണെങ്കില്‍, ആ വ്യക്തി 14 ദിവസത്തെ ഹോം ക്വാറന്റൈനില്‍ കഴിയേണ്ടിവരും.

advertisement

Omicron | ഒമിക്രോണ്‍ ഇന്ത്യയിലെ ഗ്രാമങ്ങളിലേക്ക് വ്യാപിക്കുമോ? വിദഗ്ധർ പറയുന്നത് ഇങ്ങനെ

നാഗാലാന്‍ഡ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നാഗാലാന്‍ഡ് സര്‍ക്കാര്‍ എല്ലാ യാത്രക്കാര്‍ക്കും 14 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണൽ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്, അതിനുശേഷം അത്രയും ദിവസം ഹോം ക്വാറന്റൈനിലും കഴിയണം

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | അന്തർ സംസ്ഥാന യാത്രക്കുള്ള നിയന്ത്രണങ്ങൾ എന്തെല്ലാം ; പരിശോധിക്കാം
Open in App
Home
Video
Impact Shorts
Web Stories