നിലവിൽ മൂന്നാഴ്ച കൊണ്ട് ഇന്ത്യയില്‍ വന്‍ തോതിലാണ് കോവിഡ് രോഗികളുടെ എണ്ണം കൂടിയതെന്ന് ലോകാരോഗ്യ സംഘടന ഹെൽത്ത് എമർജൻസീസ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു.
പകര്‍ച്ചവ്യാധിയുടെ തോത് വന്‍തോതിലാണ് വര്‍ദ്ധിക്കുന്നതെന്നും നഗര കേന്ദ്രീകൃതമായ പ്രദേശങ്ങളില്‍ അതിവേഗം വ്യാപനം ഉണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗത്ത്ഏഷ്യയിൽ ഇന്ത്യയിൽ മാത്രമല്ല, ബംഗ്ലാദേശ്, പാകിസ്ഥാൻ വലിയ ജന സംഖ്യയുള്ള മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ രോഗം സ്ഫോടനാത്കമായിട്ടില്ല. എന്നാൽ ഇതിന് സാധ്യത ഏറെയാണെന്നാണ് അദ്ദേഹം പറയുന്നത്.
advertisement
[NEWS]Fake Alert | വിരാട് കോലിയും അനുഷ്ക ശര്‍മ്മയും പിരിയുന്നോ? ട്വിറ്ററിൽ ട്രെൻഡിംഗ് ആയി #VirushkaDivorce
[NEWS]വ്യാജ പ്രൊഫൈൽ ഫോട്ടോ നൽകി പെൺകുട്ടികളെ വശീകരിച്ച് സ്വർണവും മൊബൈൽ ഫോണുമായി മുങ്ങും; രണ്ടുപേർ പിടിയിൽ
[NEWS]
130 കോടിയോളം ജനങ്ങള്‍ പല സാമൂഹിക ചുറ്റുപാടില്‍ കഴിയുന്നതിനാല്‍ ഏത് സമയത്തും സ്ഥിതി ഗുരുതരമാകുമെന്ന് മൈക്കല്‍ റയാന്‍ അറിയിച്ചു. ഇന്ത്യയിൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പോലുള്ള നടപടികൾ രോഗവ്യാപനം മന്ദഗതിയിലാക്കുന്നതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും എന്നാൽ രാജ്യം തുറക്കുമ്പോൾ കേസുകളുടെ വർദ്ധനവ് ഉണ്ടാകുമെന്നും റിയാൻ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ അഞ്ചിലൊന്നില്‍ താഴെ മാത്രം ജനസംഖ്യയും സമ്പത്തിലും വന്‍ അന്തരവുമുള്ള അമേരിക്കയില്‍ ലക്ഷങ്ങള്‍ രോഗം ബാധിച്ച് മരിച്ചപ്പോഴും ഇവിടെ മരണ സംഖ്യ നാലക്കത്തില്‍ ഒതുങ്ങിയിരുന്നു. ഭരണകൂടത്തിന്റെ ജാഗ്രതയാണ് ഇതിന് സഹായിച്ചതെന്നും റിയാൻ പറഞ്ഞു.
നിയന്ത്രണങ്ങൾ നീക്കിയ സ്ഥിതിക്ക് ജനങ്ങൾ കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കണെമന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥ് പറഞ്ഞു. ജനങ്ങൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും കൃത്യമായ സാമൂഹിക അകലം പാലിക്കണെമന്നും അവർ വ്യക്തമാക്കി.
