TRENDING:

Covid Third Wave | ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം ഉണ്ടാകുമോ? വിദഗ്ദ്ധർ പറയുന്നത് ഇങ്ങനെ

Last Updated:

പുതിയ വൈറസ് വകഭേദങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും മഞ്ഞുകാലം തുടങ്ങാൻ പോകുന്നതുമൊക്കെ ആശങ്കപ്പെടുത്തുന്ന കാര്യം തന്നെയാണ്. എന്നാൽ, കോവിഡ് വ്യാപനത്തിന് ഒരു മൂന്നാം തരംഗം ഉണ്ടായാൽ അത് രണ്ടാം തരംഗം പോലെ ഗുരുതരമായ സാഹചര്യം സൃഷ്ടിക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയിൽ (India) കോവിഡ് പ്രതിസന്ധിയുടെ (Covid Crisis) ഏറ്റവും സങ്കീർണമായ ഘട്ടം നമ്മൾ പിന്നിട്ടു കഴിഞ്ഞോ? ദീപാവലി ആഘോഷങ്ങൾ കഴിഞ്ഞ് മൂന്നാഴ്ചകൾക്ക് ശേഷവും കോവിഡ് കേസുകളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ ഈ ചോദ്യത്തിന് അനുകൂലമായ ഉത്തരമാണ് വിദഗ്ധർ നൽകുന്നത്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന്റെ (Second Wave) ഘട്ടത്തിൽ തന്നെ ജനസംഖ്യയുടെ ഭൂരിഭാഗവും വൈറസ് ബാധയ്ക്ക് വിധേയമായതും വാക്സിനേഷൻ ക്യാമ്പയിൻ (Vaccination Campaign) ഊർജ്ജിതമാക്കിയതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മുംബൈയിലെ തിരക്കേറിയ മാർക്കറ്റിൽ ഒരാൾ ഫോണിൽ സംസാരിക്കുന്നു. (Image: REUTERS/Francis Mascarenhas)
മുംബൈയിലെ തിരക്കേറിയ മാർക്കറ്റിൽ ഒരാൾ ഫോണിൽ സംസാരിക്കുന്നു. (Image: REUTERS/Francis Mascarenhas)
advertisement

പുതിയ വൈറസ് വകഭേദങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും മഞ്ഞുകാലം തുടങ്ങാൻ പോകുന്നതുമൊക്കെ ആശങ്കപ്പെടുത്തുന്ന കാര്യം തന്നെയാണ്. എന്നാൽ, കോവിഡ് വ്യാപനത്തിന് ഒരു മൂന്നാം തരംഗം ഉണ്ടായാൽ അത് രണ്ടാം തരംഗം പോലെ ഗുരുതരമായ സാഹചര്യം സൃഷ്ടിക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ജാഗ്രതയും മുൻകരുതലുകളും കൈവിടരുതെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. ഡിസംബർ അവസാനത്തിനും ഫെബ്രുവരിയ്ക്കും ഇടയിലുള്ള കാലയളവിൽ കോവിഡ് കേസുകളിൽ വർദ്ധനവ് ഉണ്ടായേക്കാം. എന്നാൽ, ആയിരക്കണക്കിന് മനുഷ്യർ മരിക്കുകയും അതിലും എത്രയോ മടങ്ങ് ജനങ്ങൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത കോവിഡ് രണ്ടാം തരംഗം സൃഷ്‌ടിച്ച ആഘാതത്തെക്കാൾ കുറവായിരിക്കും അതെന്നും വിദഗ്ദ്ധർ കണക്കാക്കുന്നു.

advertisement

Also Read- Covid Vaccine | ഡിസംബറില്‍ ഇന്ത്യയില്‍  ആവശ്യത്തിലധികം കോവിഡ് 19 വാക്‌സിന്‍ അവശേഷിക്കുമെന്ന് റിപ്പോര്‍ട്ട്

അതിവ്യാപനശേഷിയുള്ള പുതിയ വൈറസ് വകഭേദങ്ങൾ പ്രത്യക്ഷപ്പെടാതിരുന്നാൽ കോവിഡ് കേസുകളിൽ ഇനി ഉണ്ടായേക്കാവുന്ന വർദ്ധനവ് രാജ്യത്തെമ്പാടും ഒരേ നിലയിലായിരിക്കില്ല എന്ന് സോണിപ്പത്തിലെ അശോക് സർവകലാശാലയിലെ ഭൗതികശാസ്ത്രം, ജീവശാസ്ത്രം വകുപ്പുകളിലെ അധ്യാപകനായ പ്രൊഫസർ ഗൗതം മേനോൻ വിശദീകരിക്കുന്നു. ദുർഗാപൂജയും ദീപാവലിയും ഉൾപ്പെടെയുള്ള ഉത്സവങ്ങളുടെ പശ്ചാത്തലത്തിൽ ഒക്ടോബർ, നവംബർ മാസങ്ങളിൽ മൂന്നാം തരംഗം ശക്തി പ്രാപിക്കുമെന്ന് എപിഡമോളജിസ്റ്റുകൾ പ്രവചിച്ചിരുന്നു. ഭാഗ്യവശാൽ ആശങ്കകളെ അസ്ഥാനത്താക്കിക്കൊണ്ട് കോവിഡ് കേസുകളിൽ വലിയ വർദ്ധനവ് ഉണ്ടായില്ല.

advertisement

കഴിഞ്ഞ ചൊവ്വാഴ്ച ഇന്ത്യയിൽ 7,579 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 543 ദിവസങ്ങൾക്കിടയിൽ ഏറ്റവും കുറവ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് അന്നായിരുന്നു എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. തുടർച്ചയായ 46 ദിവസങ്ങളിൽ പ്രതിദിന കേസുകളിൽ ഉണ്ടായ വർദ്ധനവ് 20,000 ത്തിൽ താഴെയാണ്. 149 ദിവസങ്ങളിൽ തുടർച്ചയായി രേഖപ്പെടുത്തിയ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 50,000 ത്തിൽ താഴെയാണ്.

Also Read- Vaccine | വാക്‌സിന്‍ നിര്‍മ്മാണം; നയരൂപീകരണത്തിന് ഡോ. ബി ഇക്ബാല്‍ ചെയര്‍മാനായി ഏഴംഗ സമിതി

advertisement

ഇന്ത്യൻ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തെ ബാധിച്ച കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ പ്രഭാവം ഇപ്പോഴും തുടരുന്നു എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത് എന്ന് പ്രൊഫസർ ഗൗതം മേനോൻ പിടിഐയോട് പറഞ്ഞു. അതിനോടൊപ്പം വാക്സിനേഷൻ ക്യാമ്പയിൻ കൂടി ഊർജ്ജിതമാക്കിയതോടെ തീവ്രമായ രോഗാവസ്ഥ, ആശുപത്രി പ്രവേശം, മരണം എന്നിവയിൽ നിന്ന് കൂടുതൽ ജനങ്ങൾക്ക് സംരക്ഷണം ലഭിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, മാർച്ചിനും ജൂലൈയ്ക്കും ഇടയിൽ ഉണ്ടായ രണ്ടാം തരംഗത്തിൽ വലിയൊരു വിഭാഗത്തിന് കോവിഡ് ബാധ ഉണ്ടായതാണ് ഇന്ത്യയിലെ ജനങ്ങൾക്ക് നിലവിൽ കോവിഡിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് കാരണമാകുന്ന പ്രധാന ഘടകം. വാക്സിനേഷൻ ആ സംരക്ഷണത്തിന്റെ തോത് കൂട്ടുന്ന ഘടകമായി പ്രവർത്തിക്കുന്നു. രോഗബാധ ഉണ്ടായതിന് ശേഷം വാക്സിൻ സ്വീകരിക്കുന്നതിലൂടെ ലഭിക്കുന്ന സംരക്ഷണം വാക്സിനേഷനെ മാത്രം ആശ്രയിച്ച് ലഭിക്കുന്നസംരക്ഷണത്തേക്കാൾ കൂടുതലാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

advertisement

കോവിഡ് ബാധിതരാവുകയും വാക്സിനേഷന് മുമ്പ് രോഗമുക്തി കൈവരിക്കുകയും ചെയ്തവരിൽ ഹൈബ്രിഡ് ഇമ്മ്യൂണിറ്റി ഉണ്ടാകുന്നതായി ശാസ്ത്രീയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. വാക്സിനേഷനിൽ നിന്ന് മാത്രം ആന്റിബോഡികൾ ലഭിക്കുന്നവരേക്കാൾ മികച്ച പ്രതിരോധം എന്നാണ് ഇതിലൂടെ അർത്ഥമാക്കുന്നത്. പ്രൊഫസർ മേനോന്റെ അഭിപ്രായത്തോട് യോജിക്കുന്ന വൈറോളജിസ്റ്റ് അനുരാഗ് അഗ്രവാൾ, രണ്ടാം തരംഗത്തിൽ വലിയൊരു ശതമാനം ജനങ്ങളെയും വൈറസിന്റെ ഡെൽറ്റ വകഭേദം ബാധിച്ചതും പ്രായപൂർത്തിയായവരിൽ മിക്കവാറും പേരും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ച് രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തിയതുമാണ് നിലവിൽ കോവിഡ് കേസുകളിൽ കാണുന്ന കുറവിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ജനസംഖ്യയുടെ ഭൂരിഭാഗവും കോവിഡ് ബാധിതരായിട്ടുണ്ട് എന്നാണ് സെറോ സർവേ പ്രകാരമുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നതെന്ന് സിഎസ്‌ഐആർ - ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി ഡയറക്റ്റർ കൂടിയായ അഗ്രവാൾ പിടിഐയോട് പറഞ്ഞു. സമ്പൂർണ വാക്സിനേഷനും, മുമ്പ് കോവിഡ് ബാധിതരായിട്ടുണ്ടെങ്കിൽ അതുമാണ് രോഗതീവ്രത കുറയ്ക്കുന്നതിൽ നിർണായകമായി മാറുന്നതെന്ന് ഇമ്മ്യൂണോളജിസ്റ്റ് വിനീത ബാൽ പറയുന്നു. ദേശീയതലത്തിൽ കോവിഡ് കേസുകൾ കുറയുന്നത് ശുഭസൂചനയാണെങ്കിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് മിസോറാമിൽ കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് തുടരുകയാണ് എന്നത് ആശങ്കപ്പെടുത്തുന്ന വസ്തുതയാണ്. രോഗപ്രതിരോധശേഷിയിൽ കാര്യമായ വർദ്ധനവ് ഉണ്ടാകാത്തതും കഴിഞ്ഞ വർഷം രോഗവ്യാപന നിരക്ക് കുറഞ്ഞിരുന്നതുമായ പ്രദേശങ്ങളിൽ കോവിഡ് വ്യാപനം തുടർന്നേക്കാം എന്നതിന്റെ സൂചനയാണ് ഇത് നൽകുന്നത്. അതിനാൽ ജാഗ്രത അവസാനിപ്പിക്കാൻ സമയമായിട്ടില്ലെന്ന് വിനീത ബാൽ ഓർമിപ്പിക്കുന്നു.

Also Read- Obstructive Sleep Apnea | കുട്ടികളിലെ ഉറക്കമില്ലായ്മ; ഒബ്‌സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയയുടെ ലക്ഷണങ്ങൾ എന്തെല്ലാം?

കഴിഞ്ഞ ഒരു മാസക്കാലമായിയൂറോപ്യൻ രാജ്യങ്ങളിലും വടക്കൻ അമേരിക്കയിലും കോവിഡ് കേസുകൾ വർദ്ധിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷക്കാലം കോവിഡ് കേസുകളിലെ വർദ്ധനവിന്റെ കാര്യത്തിൽ ഇന്ത്യ യൂറോപ്പിനെ പിന്തുടരുകയായിരുന്നെങ്കിലും ഇത്തവണ അതുണ്ടാകില്ല എന്നാണ് ശാസ്ത്രജ്ഞർ അനുമാനിക്കുന്നത്. ഇനിയൊരു മൂന്നാം തരംഗം ഉണ്ടായാലും അതിന്റെ ആഘാതം ചെറുതായിരിക്കും എന്നും കണക്കാക്കപ്പെടുന്നു.

ഇന്ത്യയിലെ രണ്ടാം തരംഗം യൂറോപ്പിലെ മൂന്നാം തരംഗത്തിന് സമാനമാണെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമറ്റിക്കൽ സയൻസസിലെ ഭൗതികശാസ്ത്ര വിഭാഗം പ്രൊഫസർ സിതഭ്ര സിൻഹ പറയുന്നത്. "സെപ്റ്റംബർ മധ്യത്തിൽ തന്നെ ഇന്ത്യയിൽ കോവിഡിന്റെ മൂന്നാം തരംഗം വന്നുപോയെന്നാണ് ഞാൻ കരുതുന്നത്. സമീപ ഭാവിയിൽ മറ്റൊരു തരംഗം ഉണ്ടാകുമോ എന്ന് പ്രവചിക്കാൻ അനവധി ഘടകങ്ങളും ശരിയായ വിവരങ്ങളുടെ അഭാവവും തടസമായി നിൽക്കുന്നു" സിൻഹ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ത്യയിൽ അർഹതയുള്ള ജനങ്ങളിൽ 82 ശതമാനം പേരും ഒരു വാക്സിൻ ഡോസെങ്കിലും സ്വീകരിച്ചതായി ഔദ്യോഗിക കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 43 ശതമാനം ജനങ്ങൾ രണ്ടു ഡോസുകളും സ്വീകരിച്ചു കഴിഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid Third Wave | ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം ഉണ്ടാകുമോ? വിദഗ്ദ്ധർ പറയുന്നത് ഇങ്ങനെ
Open in App
Home
Video
Impact Shorts
Web Stories