Vaccine | വാക്‌സിന്‍ നിര്‍മ്മാണം; നയരൂപീകരണത്തിന് ഡോ. ബി ഇക്ബാല്‍ ചെയര്‍മാനായി ഏഴംഗ സമിതി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സാംക്രമികരോഗ വിഭാഗം പ്രൊഫസര്‍ ഡോ. ആര്‍ അരവിന്ദ് സമിതിയുടെ കണ്‍വീനറാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍(Vaccine) നിര്‍മ്മാണം ആരംഭിക്കുന്നിതിന്റെ ഭാഗമായി വാക്‌സിന്‍ നയം(Vaccine Policy) രൂപീകരിക്കാന്‍ കോവിഡ് വിദഗ്ധ സമിതി(Covid Expert Committee) അധ്യക്ഷന്‍ ഡോ. ബി ഇക്ബാല്‍ ചെയര്‍മാനായി ഏഴംഗ സമിതിയെ രൂപീകരിച്ചു. തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് സംസ്ഥാനത്തെ വാക്‌സിന്‍ നിര്‍മ്മാണം നടക്കുക.
കോവിഡ് വാക്സിന്‍ അടക്കമുള്ള വിഷയങ്ങള്‍ സമിതി ചര്‍ച്ച ചെയ്യും. സംസ്ഥാനം പിന്തുടരുന്ന സാര്‍വത്രിക പ്രതിരോധ കുത്തിവയ്പ് പരിപാടിയില്‍ മാറ്റം ആവശ്യമുണ്ടോ, പ്രായപൂര്‍ത്തിയായവര്‍ക്ക് ഫ്‌ളൂ, ന്യൂമോകോക്കല്‍, ഹ്യൂമന്‍ പാപിലോമ തുടങ്ങിയ വാക്സിന്‍ നല്‍കാനുള്ള സാധ്യത, രോഗപ്രതിരോധശേഷിയില്ലാത്തവര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, അര്‍ബുദ ബാധിതര്‍ എന്നിവര്‍ക്ക് നല്‍കാനുള്ള മാനദണ്ഡം, വാക്സിന്‍ സ്വീകരിക്കേണ്ട വിഭാഗങ്ങളെ തരംതിരിക്കല്‍, വാക്സിന്‍ വിതരണവും ചെലവും സംബന്ധിച്ച് ആരോഗ്യ വകുപ്പിനെ ഉപദേശിക്കല്‍ തുടങ്ങിയവയാണ് സമിതിയുടെ ഉത്തരവാദിത്വം.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സാംക്രമികരോഗ വിഭാഗം പ്രൊഫസര്‍ ഡോ. ആര്‍ അരവിന്ദ് സമിതിയുടെ കണ്‍വീനറാണ്. കേരള സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഡോ. ആര്‍ ചാന്ദ്നി, ഹെല്‍ത്ത് സര്‍വീസ് അഡീ. ഡയറക്ടര്‍ ഡോ. പി പി പ്രീത, ലോകാരോഗ്യസംഘടന പ്രതിനിധി ഡോ. സി പ്രതാപചന്ദ്രന്‍, കോട്ടയം മെഡിക്കല്‍ കോളേജിലെ സാംക്രമിക രോഗ വിഭാഗം പ്രൊഫസര്‍ ഡോ. ആര്‍ സജിത് കുമാര്‍, പാലക്കാട് വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. ടി പി ജയരാമന്‍ എന്നിവര്‍ അംഗങ്ങളുമാണ്.
advertisement
e-health| ഇനി വീട്ടിലിരുന്ന് സർക്കാർ ആശുപത്രിയിൽ ഒ.പി ടിക്കറ്റ് എടുക്കാം; രോഗികൾക്ക് ഏകീകൃത തിരിച്ചറിയൽ നമ്പർ
വീട്ടിലിരുന്നും ആരോഗ്യ മേഖലയില്‍ ഇ ഗവേണന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനായി ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ ഹെല്‍ത്ത് (ehealth|) വെബ് പോര്‍ട്ടല്‍ വഴി ഇ ഹെല്‍ത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിലെ മുന്‍കൂട്ടിയുള്ള അപ്പോയ്‌മെന്റ് എടുക്കാന്‍ സാധിക്കും. ഇ ഹെല്‍ത്ത് സൗകര്യമുള്ള 300ല്‍ പരം ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കുന്നു. ഒ.പി ടിക്കറ്റുകള്‍, ടോക്കണ്‍ സ്ലിപ്പുകള്‍ എന്നിവയുടെ ഓണ്‍ലൈന്‍ പ്രിന്റിംഗ് സാധ്യമാകും. ആശുപത്രി വഴിയുള്ള അപ്പോയ്‌മെന്റ് അതുപോലെ തുടരും.
advertisement
ഒരാളിന്റെ ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഏകീകൃത തിരിച്ചറിയല്‍ നമ്പരും (Unique Health ID) ഈ വെബ്‌പോര്‍ട്ടല്‍ വഴി ലഭ്യമാകും. ആശുപത്രിയെക്കുറിച്ചുള്ള വിവരങ്ങള്‍, ലഭ്യമായ സേവനങ്ങള്‍, ചികിത്സാ സമയം, ലാബ് ടെസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയും പോര്‍ട്ടല്‍ വഴി അറിയാന്‍ സാധിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലെയുള്ള റെഫറല്‍ ആശുപത്രികളിലേക്ക് അപ്പോയ്‌മെന്റ് എടുക്കുവാന്‍ റെഫറന്‍സ് ആവശ്യമാണ്.
എങ്ങനെ യുണിക്ക് ഹെല്‍ത്ത് ഐഡി സൃഷ്ടിക്കും?
ഇ ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കുവാന്‍ ആദ്യമായി തിരിച്ചറിയില്‍ നമ്പര്‍ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ലിങ്ക് ക്ലിക്ക് ചെയ്യണം. അതില്‍ ആധാര്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ആധാര്‍ രജിസ്റ്റര്‍ ചെയ്ത നമ്പരില്‍ ഒടിപി വരും. ഈ ഒടിപി നല്‍കി ഓണ്‍ലൈന്‍ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാകും. ആദ്യതവണ ലോഗിന്‍ ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും മൊബൈലില്‍ മെസേജായി ലഭിക്കും. ഈ തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും ഉപയോഗിച്ച് ആശുപതികളിലേക്കുള്ള നിശ്ചിത തീയതിയിലേക്കും സമയത്തും അപ്പോയ്‌മെന്റ് എടുക്കാന്‍ സാധിക്കും.
advertisement
എങ്ങനെ അപ്പോയ്‌മെന്റെടുക്കാം?
ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയല്‍ നമ്പരും പാസ് വേര്‍ഡും ഉപയോഗിച്ച് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത ശേഷം ന്യൂ അപ്പോയ്‌മെന്റ് ക്ലിക്ക് ചെയ്യുക. റെഫറല്‍ ആണെങ്കില്‍ ആ വിവരം രേഖപെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാര്‍ട്ട്‌മെന്റും തിരഞ്ഞെടുക്കുക. തുടര്‍ന്ന് അപ്പോയ്‌മെന്റ് വേണ്ട തിയതി തെരഞ്ഞെടുക്കുമ്പോള്‍ ആ ദിവസത്തേക്കുള്ള ടോക്കണുകള്‍ ദൃശ്യമാകും. രോഗികള്‍ അവര്‍ക്ക് സൗകര്യപ്രദമായ സമയമാനുസരിച്ചുള്ള ടോക്കണ്‍ എടുക്കാവുന്നതാണ്. തുടര്‍ന്ന് ടോക്കണ്‍ പ്രിന്റും എടുക്കാവുന്നതാണ്. ടോക്കണ്‍ വിവരങ്ങള്‍ എസ്.എം.എസ്. ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയില്‍ കാണിച്ചാല്‍ മതിയാകും.
advertisement
കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഇ ഹെല്‍ത്ത് പദ്ധതി വഴി ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ നല്‍കുന്നതില്‍ വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുവാന്‍ പ്രാഥമിക, ദ്വിതീയ, തൃതീയ തലത്തിലുള്ള അമ്പതിനായിരത്തോളം വരുന്ന ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍, നോണ്‍ ക്ലിനിക്കല്‍ സ്റ്റാഫുകള്‍ എന്നിവര്‍ക്കും ഈ സംവിധാനം സഹായകരമാകും.
Location :
First Published :
November 23, 2021 9:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Vaccine | വാക്‌സിന്‍ നിര്‍മ്മാണം; നയരൂപീകരണത്തിന് ഡോ. ബി ഇക്ബാല്‍ ചെയര്‍മാനായി ഏഴംഗ സമിതി


