ഇന്നത്തെ കാലത്ത് മുതിർന്നവരിൽ ഉറക്കമില്ലായ്മ (sleeplessness) ഒരു സാധാരണ പ്രശ്നമായി മാറിയിരിക്കുന്നു. എന്നാൽ മുതിർന്നവർ മാത്രമല്ല കുട്ടികളും ഇന്ന് ഉറക്കമില്ലായ്മ അനുഭവിക്കുന്നുണ്ട്. കുട്ടികൾ കൂടുതൽ ആക്ടീവുംമുതിർന്നവരേക്കാൾ നന്നായി ഉറങ്ങുന്നവരുമാണെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. എന്നാൽ എല്ലാ കുട്ടികളും ഇത്തരത്തിൽ ആവശ്യമുള്ളത്ര ഉറങ്ങുന്നില്ല. കുട്ടികളിലെ ഉറക്കമില്ലായ്മ സ്ലീപ് അപ്നിയ (Sleep Apnea) എന്നാണ് അറിയപ്പെടുന്നത്. ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന കുട്ടികളുടെ ഉറക്കം (Sleep) വളരെ അസ്വസ്ഥമായിരിക്കും. രാത്രി ഭയം, കൂർക്കംവലി എന്നിവയും രോഗ ലക്ഷണങ്ങളാണ്. ഈ ഘടകങ്ങൾ അവരുടെ പഠന-വികസന പ്രക്രിയയെയും ബാധിക്കുന്നു. ഉദാസീനമായ ജീവിതശൈലി (Lifestyle), അമിതവണ്ണം, അനുചിതമായ ഭക്ഷണശീലങ്ങൾ എന്നിവയാണ് ഉറക്കമില്ലായ്മയിലേക്ക് നയിച്ചേക്കാവുന്ന മറ്റ് ചില ഘടകങ്ങൾ.
എന്താണ് സ്ലീപ് അപ്നിയ?
ഉറക്കത്തിൽ ശ്വാസനാളത്തിൽ ആവർത്തിച്ചുണ്ടാകുന്ന തടസ്സം മൂലം ഉണ്ടാകുന്ന തകരാറാണ് സ്ലീപ്പ് അപ്നിയ. ഇത് ശ്വാസനാളത്തെ പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടുത്തുന്നു. ഒബ്‌സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ ( Obstructive Sleep Apnea - OSA) ആണ് ഏറ്റവും സാധാരണമായ സ്ലീപ് അപ്നിയ. തൊണ്ടയുടെ പിന്നിലെ പേശികൾ ശ്വാസനാളത്തിൽ തടസ്സം സൃഷ്ടിക്കുമ്പോഴുണ്ടാകുന്ന രോഗാവസ്ഥയാണിത്.
സ്ലീപ് അപ്നിയയുടെ ലക്ഷണങ്ങൾ
സ്ലീപ് അപ്നിയയുടെ ഏറ്റവും വ്യക്തവും സാധാരണവുമായ ലക്ഷണങ്ങൾ ഇതാ..
- പകൽ സമയത്തെ അമിതമായ ഉറക്കം
- ശ്രദ്ധയുടെയും ഏകാഗ്രതയുടെയും കുറവ്
- ശ്വാസം മുട്ടൽ
- അർദ്ധരാത്രിയിൽ ഉറക്കമുണരുക
- രാത്രി മുഴുവൻ ശ്വാസം മുട്ടൽ
- വരണ്ട വായയും തൊണ്ടവേദനയും
- നെഞ്ച് വേദന
- രാവിലെ തലവേദന
- മാനസികാവസ്ഥയിലെ മാറ്റങ്ങൾ - വിഷാദം, ഉത്കണ്ഠ, അമിതമായ ദേഷ്യം
- ഉറക്കമില്ലായ്മ
sleepassociation.org പ്രകാരം കുട്ടികളിലും മുതിർന്നവരിലും സ്ലീപ് അപ്നിയയുടെ ലക്ഷണങ്ങൾ ഒരുപോലെയല്ല. "ഒഎസ്എ ഉള്ള കുട്ടികളുടെ വളർച്ചാനിരക്ക് കുറവായിരിക്കും, അശ്രദ്ധ, ഹൈപ്പർ ആക്ടിവിറ്റി, പോഷകാഹാരക്കുറവ് എന്നിവയും ഇവർക്ക് ഉണ്ടാകാം". അതിനാൽ, നിങ്ങളുടെ കുട്ടിയ്ക്ക് ഈ ലക്ഷണങ്ങളിൽ ഏതെങ്കിലുമുണ്ടെങ്കിൽ നിങ്ങൾ ഒരു ആരോഗ്യ വിദഗ്ധനെ സമീപിക്കേണ്ടതാണ്. ശരിയായ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ കുട്ടികളിൽ രക്തസമ്മർദ്ദം, പൊണ്ണത്തടി, പ്രമേഹം, എഡിഎച്ച്ഡി, വിഷാദം അല്ലെങ്കിൽ വളർച്ചാ കാലതാമസം എന്നിവയിലേക്ക് നയിച്ചേക്കാം.
ചികിത്സ
സ്ലീപ് അപ്നിയ രോഗം ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും മരുന്നുകളിലൂടെയും ചികിത്സിക്കാം.
കോവിഡ് മഹാമാരി ജനങ്ങളുടെ മനസികാരോഗ്യത്തെ വല്ലാതെ ഉലച്ചിട്ടുണ്ട്. ഉറക്കമില്ലായ്മ, വിഷാദം എന്നിവയുൾപ്പെടെ കോവിഡ് കാലത്ത് മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ നിരവധിയാണ്. കൊറോണ കാരണമുള്ള ഉറക്കമില്ലായ്മയെ 'കൊറോണാസോംനിയ' എന്നാണ് വിളിക്കുന്നത്. മാറുന്ന ജീവിതശൈലി ഈ അവസ്ഥയെ കൂടുതൽ ദോഷകരമായി ബാധിക്കുന്നുണ്ട്. 'കൊറോണാസോംനിയ' ബാധിച്ചിരിക്കുന്നവരിൽ അധികവും സ്ത്രീകളാണെന്നാണ് കണ്ടെത്തൽ. കോവിഡ് മുന്നണി പോരാളികൾ, കോവിഡ് -19 രോഗികൾ, ഡോക്ടർമാർ, നഴ്സുമാർ, വിദ്യാർത്ഥികൾ എന്നിവരാണ് ഏറ്റവും കൂടുതൽ ഈ അവസ്ഥയിലൂടെ കടന്നു പോകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.