TRENDING:

രണ്ടാനമ്മയോട് പ്രണയം: തടസമൊഴിവാക്കാൻ 13 കാരി അച്ഛനെ കൊന്നു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രണ്ടാനമ്മയോട് പ്രണയം തോന്നിയ പെൺകുട്ടി തടസമൊഴിവാക്കാൻ‌ അച്ഛനെ കുത്തിക്കൊന്നു. രണ്ടാനമ്മയോടുള്ള പ്രണയം മനസിലാക്കിയ അച്ഛൻ അത് തടയാൻ ശ്രമിച്ചതാണ് കൊലയ്ക്ക് പ്രേരണയായതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. ബ്രസീലിലെ ഗോയ്നിയ സംസ്ഥാനത്താണ് സംഭവം. അലക്സ് ഫെറാരിയ എന്ന 33കാരനാണ് മരിച്ചത്. അലക്സിന്റെ രണ്ടാം ഭാര്യയായ 20കാരിയെയാണ് അലക്സിന്റെ ആദ്യ ഭാര്യയിലെ മകൾ പ്രണയിച്ചത്.
advertisement

മകൾ തന്റെ ഭാര്യയ്ക്ക് അയച്ച സന്ദേശങ്ങളും എഴുതിയ കത്തും അലക്സ് കണ്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പിതാവിനെ ഉപേക്ഷിച്ച് രണ്ടാനമ്മ തനിക്കൊപ്പം ജീവിക്കണമെന്നായിരുന്നു കത്തിൽ പറഞ്ഞിരുന്നത്. അലക്സ് മകളെ ഉപദേശിക്കുകയും വീട്ടിൽ വരുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. തുടർന്ന് മുത്തശിയുടെ ഒപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്.

You may also like:50 വീടുകൾ, 20 ആഡംബര കാറുകൾ, കുടിക്കുന്നത് 29 കോടിയുടെ വൈൻ; കഞ്ചാവ്‌ വിറ്റ്‌ ശതകോടീശ്വരനായ യുവാവിന്റെ ജീവിതം ഇങ്ങനെ

advertisement

അച്ഛനും രണ്ടാനമ്മയും താമസിക്കുന്ന വീട്ടിൽ മദ്യപിച്ചെത്തിയ പെണ്‍കുട്ടി അടുക്കളയിലെ കറിക്കത്തി കൊണ്ടാണ് പിതാവിന്റെ നെഞ്ചിൽ കുത്തിയത്. അച്ഛനുമായി തർക്കിച്ചതിൽ വിഷമമുണ്ടെന്ന് രണ്ടാനമ്മയെ അറിയിച്ച ശേഷം ഉറങ്ങിക്കിടന്ന അലക്സിനെ കുത്തുകയായിരുന്നു.

You may also like:അണലി മുതൽ പെരുമ്പാമ്പ് വരെ അന്തേവാസികൾ; പാമ്പുകൾക്ക് അഭയകേന്ദ്രമൊരുക്കി ബുദ്ധ സന്യാസി

കൊലക്കു മുമ്പ് ബിയര്‍ കഴിച്ച് ധൈര്യം സംഭരിച്ചാണ് പെൺകുട്ടി എത്തിയതെന്നാണ് റിപ്പോർട്ട്. രക്തം പുരണ്ട കത്തി വീട്ടിൽ നിന്ന്  പൊലീസ് കണ്ടെത്തി. കുത്തേറ്റ ഉടൻ തന്നെ അലക്സിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടന്ന ഉടനെ വീട് വിട്ടോടിയ പെൺകുട്ടിയെ അൽപ്പം ദൂരെ നിന്നാണ് കണ്ടെത്തുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അനക്കമില്ലാതെ ബെഞ്ചിൽ ഇരിക്കുന്ന പെൺകുട്ടിയെയാണ് പൊലീസ് കണ്ടെത്തിയത്. പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കി ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റി.

മലയാളം വാർത്തകൾ/ വാർത്ത/Crime/
രണ്ടാനമ്മയോട് പ്രണയം: തടസമൊഴിവാക്കാൻ 13 കാരി അച്ഛനെ കൊന്നു
Open in App
Home
Video
Impact Shorts
Web Stories