അണലി മുതൽ പെരുമ്പാമ്പ് വരെ അന്തേവാസികൾ; പാമ്പുകൾക്ക് അഭയകേന്ദ്രമൊരുക്കി ബുദ്ധ സന്യാസി

Last Updated:

അഭയ കേന്ദ്രങ്ങളിൽ എത്തുന്ന പാമ്പുകൾ ആരോഗ്യം വീണ്ടെടുക്കുമ്പോൾ തുറന്നു വിടും.

ഉഗ്രവിഷമുള്ള അണിലകളും മൂർഖൻ പാമ്പുകളും കൂറ്റൻ പെരുമ്പാമ്പുകളും വസിക്കുന്ന വീട്. അതാണ് മ്യാന്മാറിലെ യങ്കോണിലുള്ള സെകീറ്റ തുകാഹ ടെറ്റോ എന്ന സന്യാസി മഠം. ബുദ്ധ സന്യാസിയായ വിലാത്തയാണ് വിഷ സർപ്പങ്ങൾക്കായി അഭയകേന്ദ്രം ഒരുക്കിയിരിക്കുന്നത്. മ്യാന്മാറിലെ കരിഞ്ചന്തകളിൽ വിൽപ്പനയ്ക്കായി എത്തുന്ന പാമ്പുകളെ രക്ഷപ്പെടുത്തി പാർപ്പിച്ചിരിക്കുകയാണ് 69 വയസ്സുള്ള സന്യാസിവര്യൻ.
അഞ്ച് വർഷം മുമ്പാണ് വിലാത്ത പാമ്പുകൾക്കായി അഭയകേന്ദ്രം ഒരുക്കുന്നത്. പ്രദേശവാസികളും സർക്കാരും പാമ്പുകളെ രക്ഷിച്ച് ഈ സന്യാസി മഠത്തിൽ എത്തിക്കുന്നു. വിലാത്ത തന്നെയാണ് പാമ്പുകളുടെ പാർപ്പിടത്തിന്റെ നടത്തിപ്പുകാരനും. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താനാണ് താൻ ഇത്തരത്തിൽ ഒരു ദൗത്യം ഏറ്റെടുത്തതെന്ന് വിലാത്ത പറയുന്നു.
(Photo: Reuters)
അഭയ കേന്ദ്രങ്ങളിൽ എത്തുന്ന പാമ്പുകൾ ആരോഗ്യം വീണ്ടെടുക്കുമ്പോൾ തുറന്നു വിടും. പ്രദേശവാസികളിൽ നിന്നും മറ്റും ലഭിക്കുന്ന സംഭാവന കൊണ്ടാണ് അഭയകേന്ദ്രം നടത്തുന്നത്. പാമ്പുകളുടെ ആഹാരത്തിനും മറ്റുമായി ഒരു മാസം 22,000 രൂപയോളം ചെലവുവരും.
advertisement
You may also like:ഭര്‍ത്താവിന്‌ പ്രായം 23, ഭാര്യക്ക്‌ 76; സ്വകാര്യ നിമിഷങ്ങള്‍ പരസ്യമാക്കുമെന്ന പ്രഖ്യാപനവുമായി ദമ്പതികൾ
മ്യാന്മാറിലെ ഹിലാഗ ദേശീയ ഉദ്യാനത്തിലാണ് പാമ്പുകളെ തുറന്നു വിടുന്നത്. സ്വാതന്ത്ര്യത്തിലേത്ത് അവ ഇഴഞ്ഞു നീങ്ങുന്നത് കാണുന്നതാണ് തന്റെ സന്തോഷമെന്ന് വിലാത്ത പറയുന്നു. എന്നാൽ ആരുടേയെങ്കിലും കൈയ്യിൽ വീണ്ടും അകപ്പെടുമോ എന്ന ഭയവും വിലാത്തയ്ക്കുണ്ട്. പാമ്പുകളെ പിടികൂടി കരിഞ്ചന്തകളിൽ വിൽക്കുന്നവരെ കുറിച്ചാണ് വിലാത്തയ്ക്ക് ആശങ്ക.
advertisement
എങ്കിലും, ഒരു നിശ്ചിത സമയത്തിനുള്ളിൽ പാമ്പുകളെ വനങ്ങളിലേക്ക് തുറന്നു വിടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് വന്യജീവി സംരക്ഷണ സൊസൈറ്റി അംഗം കല്യാർ പ്ലാറ്റ് പറയുന്നു. മനുഷ്യനുമായി അടുത്തിടപഴകുന്നത് പാമ്പുകളിൽ സമ്മർദ്ദം ഉണ്ടാക്കുമെന്നാണ് പ്ലാറ്റ് പറയുന്നത്.
വന്യജീവികളെ പിടികൂടി അനധികൃതമായി വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന സംഘങ്ങൾ മ്യാന്മാറിൽ സജീവമാണ്. ചൈന, തായ് ലന്റ് തുടങ്ങിയ രാജ്യങ്ങളിലാണ് പാമ്പുകൾ അടക്കമുള്ളവയെ കയറ്റി അയക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അണലി മുതൽ പെരുമ്പാമ്പ് വരെ അന്തേവാസികൾ; പാമ്പുകൾക്ക് അഭയകേന്ദ്രമൊരുക്കി ബുദ്ധ സന്യാസി
Next Article
advertisement
Love Horoscope November 12 | ബന്ധങ്ങളിൽ വിശ്വാസവും അടുപ്പവും വർദ്ധിപ്പിക്കും ; പരസ്പര ധാരണ വളർത്തിയെടുക്കാൻ ശ്രമിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
ബന്ധങ്ങളിൽ വിശ്വാസവും അടുപ്പവും വർദ്ധിപ്പിക്കും; പരസ്പര ധാരണ വളർത്തിയെടുക്കാൻ ശ്രമിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
  • മകരം രാശികളിൽ ജനിച്ചവർക്ക് പ്രണയത്തിന് അനുകൂലമാണ്

  • വൃശ്ചികം രാശികളിൽ ജനിച്ചവർ സത്യസന്ധതയ്ക്കും പ്രാധാന്യം നൽകുക.

  • മീനം രാശികളിൽ ജനിച്ചവർക്ക് ചില വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement