TRENDING:

ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം; സുഹൃത്തിനൊപ്പം പാര്‍ക്കിലെത്തിയ പതിനാറുകാരിയെ പീഡിപ്പിച്ചു

Last Updated:

ഡല്‍ഹിയിലെ ഷഹ്ബാദ് ഡയറിയിലാണ്  സംഭവം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഡല്‍ഹിയെ നടുക്കി വീണ്ടും കൂട്ടബലാത്സംഗം. സുഹൃത്തിനൊപ്പം പാര്‍ക്കിലെത്തിയ പതിനാറുകാരിയെയാണ് സംഘം ബലാത്സംഗം ചെയ്തത്. ഡല്‍ഹിയിലെ ഷഹ്ബാദ് ഡയറിയിലാണ്  സംഭവം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിക്കു നേരെ അതിക്രമമുണ്ടായത്. സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായതായി പൊലീസ് വ്യക്തമാക്കി. പ്രതികളിലൊരാള്‍ ഒളിവിലാണ്.
advertisement

ഇരയായ പെൺകുട്ടി തന്റെ സുഹൃത്തിനൊപ്പം പാർക്കിൽ ഇരിക്കുമ്പോൾ മൂന്ന് പേർ വന്ന് മാറിമാറി ബലാത്സംഗം ചെയ്ത ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തെന്നാണ് വിവരം.

ഭർതൃവീട്ടിൽ യുവതിക്കുനേരെ ദുർമന്ത്രവാദവും ശാരീരികപീഡനവും; കൊല്ലം അഞ്ചാലുംമൂട്ടിൽ 55കാരൻ അറസ്റ്റിൽ

പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതികള്‍ക്ക് പെണ്‍കുട്ടിയേയോ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനേയോ ഇതിനുമുന്‍പ് പരിചയമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 ഡി (കൂട്ടബലാത്സംഗം), കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണം (പോക്‌സോ) എന്നിവ ഉൾപ്പെടെയുള്ള മൂന്ന് വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം; സുഹൃത്തിനൊപ്പം പാര്‍ക്കിലെത്തിയ പതിനാറുകാരിയെ പീഡിപ്പിച്ചു
Open in App
Home
Video
Impact Shorts
Web Stories