ഈ മാസം 7ന് രാവിലെ 7.15ഓടെ നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് അകപ്പറമ്പ് റെയിൽവേ ഗേറ്റിന് സമീപമാണ് വന്ദേഭാരതിന് നേരെ കല്ലേറുണ്ടായത്. കാമുകിയുടെ വീടിനടുത്ത് സ്ഥിരമായി എത്താറുണ്ടായിരുന്ന യുവാവ് പ്രണയനൈരാശ്യം കാരണമാണ് കല്ലെറിഞ്ഞതെന്ന് പോലീസിനോട് സമ്മതിച്ചു.
തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരതത്തിന് നേരെ മൂന്നുവട്ടം കല്ലെറിഞ്ഞു. കല്ലേറിൽ ചില്ലുകൾ തകർന്നു. ഇന്ത്യൻ റെയിൽവേ നിയമം 153 പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വന്ദേ ഭാരത് ട്രെയിനിന് ചുറ്റും ആറ് സിസിടിവി കാമറകൾ ഉണ്ടെന്നും ദൃശ്യങ്ങൾ മുഴുവൻ സമയവും ചിത്രീകരിക്കുന്നുണ്ടെന്നും റെയിൽവെ പോലീസ് അറിയിച്ചു
advertisement
Summary: The Aluva Railway Police arrested 19-year-old Sujith Suresh from Angamaly for pelting stones at the Vande Bharat Express. The youth confessed to the police that he committed the act out of frustration and anger following a romantic rejection (breakup). The incident occurred near his girlfriend's house.
