യുവതിയും ഭര്‍ത്താവും ട്രെയിന്‍ കയറാനായി കാത്ത് നില്‍ക്കുമ്പോഴാണ് സംഭവം നടന്നത്. യുവതിയെ സ്റ്റേഷനില്‍ നിര്‍ത്തി ഭര്‍ത്താവ് ചായ വാങ്ങാനായി പോയി. ഈ സമയത്ത് അണ്ണ എന്ന് പേരുള്ള ഒരാള്‍ യുവതിയുടെ കയ്യില്‍ ഒരു താക്കോല്‍ കൊണ്ടുവന്നു നല്‍കി. സ്റ്റേഷന് പുറത്ത് വൃത്തിയുള്ള ശുചിമുറി ഉണ്ടെന്നും അത് ഉപയോഗിക്കാമെന്നും അറിയിച്ചു.
യുവതി ശുചിമുറിയില്‍ കയറിയ സമയത്ത് ഇയാള്‍ പിന്നാലെ കയറി അവരെ പീഡിപ്പിക്കുകയായിരുന്നു. കോട്‌വാലി പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ സംഭവത്തെക്കുറിച്ച് വിവരിച്ചത് ഇങ്ങനെയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
advertisement
പിന്നാലെ പ്രതി സംഭവസ്ഥലത്ത് നിന്ന് കടന്നു. ഭര്‍ത്താവ് യുവതിയെ രക്ഷിച്ച് പൊലീസിനെ വിവരം അറിയിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറയുന്നു.
Also read: Arrest| പത്താം ക്ലാസ് പരീക്ഷയ്ക്ക് പോയ 15 വയസ്സുകാരി വിവാഹിതയായി; 21കാരനായ വരൻ അറസ്റ്റിൽ
Rape | മിഠായിയും പലഹാരവും നല്‍കി പ്രലോഭിപ്പിച്ച് 11 വയസ്സുകാരിയെ പീഡിപ്പിച്ചു ; പ്രതി പിടിയിൽ
തിരുവനന്തപുരം: മിഠായിയും പലഹാരവും നല്‍കി പ്രലോഭിപ്പിച്ച് 11 വയസ്സുകാരിയെ പീഡിപ്പിച്ച (Rape) സംഭവത്തില്‍ പ്രതി പിടിയല്‍. ഇടവ വെറ്റക്കട കുഞ്ഞിക്കമെഴികം വീട്ടില്‍ ഹസന്‍കുട്ടി എന്നുവിളിക്കുന്ന അബു (47) വാണ് പിടിയിലായത് (Arrest) ദിവസവും ബസില്‍ സ്‌കൂളില്‍ വരുന്ന കുട്ടിക്ക് ബസ് സ്റ്റോപ്പില്‍ വച്ച് പലഹാരങ്ങള്‍ വാങ്ങിനല്‍കിയാണ് പ്രതി അടുപ്പം സ്ഥാപിച്ചത്.
കഴിഞ്ഞ 16-ന് സ്‌കൂളിന് മുന്നിലെ കടയില്‍ നിന്നും കുട്ടിക്ക് മിഠായി വാങ്ങി നല്‍കിയശേഷമാണ് ലൈംഗികാതിക്രമണം നടത്തിയത്. തുടര്‍ന്ന് വൈകുന്നേരം സ്‌കൂള്‍വിട്ട് ബസ് സ്റ്റോപ്പില്‍ കാത്തു നില്‍ക്കണമെന്നും കൂടുതല്‍ മിഠായിയും മറ്റും വാങ്ങിത്തരാമെന്നു പറഞ്ഞാണ് പ്രതി പോയതെന്ന് പൊലീസ് പറഞ്ഞു.
എന്നാല്‍ ക്ലാസില്‍ എത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവിക തോന്നിയ അധ്യാപകര്‍ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടുകാരെ വിവരം അറിയിച്ചു. വീട്ടുകാരും സ്‌കൂള്‍ അധികൃതരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുന്നത്.
കുട്ടിക്ക് മിഠായിയും പലഹാരവും വാങ്ങിനല്‍കിയ കടയിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതി ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വര്‍ക്കല ഡിവൈ.എസ്.പി. പി.നിയാസിന്റെ നേതൃത്വത്തില്‍ അയിരൂര്‍ ഇന്‍സ്‌പെക്ടര്‍ വി.കെ.ശ്രീജേഷ്, എസ്.ഐ. ആര്‍.സജീവ്, ഗ്രേഡ് എസ്.ഐ. ബിജു, ഗ്രേഡ് എ.എസ്.ഐ. സുനില്‍ കുമാര്‍, എസ്.സി.പി.ഒ. ജയ് മുരുകന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
