advertisement

Arrest| പത്താം ക്ലാസ് പരീക്ഷയ്ക്ക് പോയ 15 വയസ്സുകാരി വിവാഹിതയായി; 21കാരനായ വരൻ അറസ്റ്റിൽ

Last Updated:

പെൺകുട്ടി പരീക്ഷയ്ക്കു ശേഷം വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു

മുംബൈ: പത്താം ക്ലാസ്‌ പരീക്ഷ (Tenth Class Exam) എഴുതാൻപോയ 15 വയസുകാരിയെ വിവാഹം ചെയ്ത 21 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ കാലാഛൗക്കിയിലാണ് സംഭവം. പെൺകുട്ടി പരീക്ഷയ്ക്കു ശേഷം വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. സിദ്ധേഷ് അഡ്കർ എന്ന യുവാവാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തതിന് അറസ്റ്റിലായത്.
കാണാതായതിന്റെ പിറ്റേ ദിവസം വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി ഷിർദിയിൽ വെച്ചു താനും യുവാവും വിവാഹിതരായെന്ന് വീട്ടുകാരോട് വെളിപ്പെടുത്തി. ഇരുവരും നേരത്തേ അടുപ്പത്തിലായിരുന്നുവെന്നും അറിയിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. വിവാഹം സംഘടിപ്പിക്കാൻ സഹായിച്ചവരെ തിരയുകയാണെന്ന് പൊലീസ് അറിയിച്ചു. മസ്ഗാവ് കോടതിയിൽ ഹാജരാക്കിയ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
advertisement
സെൻട്രൽ മുംബൈയിലെ ഒരു സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് പെൺകുട്ടി. മാർച്ച് 15ന് നടന്ന പരീക്ഷ എഴുതാൻ സഹോദരനൊപ്പം പെൺകുട്ടി സ്കൂളിലെത്തിയിരുന്നു. പരീക്ഷ കഴിഞ്ഞ 3.30 ഓടെ സഹോദരൻ മടങ്ങി വീട്ടിലെത്തി. പെണ്‍കുട്ടി മടങ്ങിവരാത്തതിനെ കുറിച്ച് രക്ഷിതാക്കൾ ചോദിച്ചപ്പോൾ, അടുത്ത സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പരേലിലെ അഭ്യൂദയ നഗറിൽ പോകുന്നുവെന്ന് പറഞ്ഞതായി ആൺകുട്ടി പറഞ്ഞു. രാത്രി എട്ടുമണിയായിട്ടും കാണാതെ വന്നതോടെ പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
advertisement
English Summary: Siddesh Adkar, 21, who secretly married his 15-year-old girlfriend in Shirdi was arrested by the Kalachowki police for allegedly kidnapping and illegally marrying a minor. The accused was produced before Mazgaon court and was remanded to police custody. According to the police, the victim, a class 10th student studying in Central Mumbai, had appeared for SSC exam on March 15 along with her cousin brother. However, while the latter returned home at 3.30 pm, she didn’t.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest| പത്താം ക്ലാസ് പരീക്ഷയ്ക്ക് പോയ 15 വയസ്സുകാരി വിവാഹിതയായി; 21കാരനായ വരൻ അറസ്റ്റിൽ
Next Article
advertisement
ഡോ.എപിജെ അബ്ദുൽ കലാം ജനമിത്ര പുരസ്കാരം ന്യൂസ് 18ലെ കെ പി അഭിലാഷിന്
ഡോ.എപിജെ അബ്ദുൽ കലാം ജനമിത്ര പുരസ്കാരം ന്യൂസ് 18ലെ കെ പി അഭിലാഷിന്
  • ന്യൂസ് 18 കേരളത്തിലെ കെ പി അഭിലാഷിന് മികച്ച വാർത്താ അവതാരകനുള്ള കലാം ജനമിത്ര പുരസ്കാരം ലഭിച്ചു

  • പുരസ്കാരങ്ങൾ ഫെബ്രുവരി 27 ന് തിരുവനന്തപുരം മ്യൂസിയം ഹാളിൽ മന്ത്രി ജി ആർ അനിൽ വിതരണം ചെയ്യും

  • മാധ്യമ രംഗത്തെ വിവിധ വിഭാഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്കാണ് കലാം സ്റ്റഡി സെൻറർ പുരസ്കാരം നൽകുന്നത്

View All
advertisement