TRENDING:

Spirit Seized| കള്ള് ഷാപ്പിനകത്തെ ഭൂ​ഗർഭ ടാങ്കിൽ നിന്നും 2000 ലിറ്റർ സ്പിരിറ്റ് പിടികൂടി

Last Updated:

വർഷങ്ങളുടെ കാലപ്പഴക്കമാണ് സ്പിരിറ്റ് കണ്ടെത്തിയ ടാങ്കറിനുള്ളത്. കള്ളിൽ വർഷങ്ങളായി സ്പിരിറ്റ് ചേർത്തിരുന്നു എന്നാണ് ഇതിൽ നിന്ന് മനസിലാകുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കള്ള് ഷാപ്പിൽ നിന്ന് 2000 ലിറ്റർ സ്പിരിറ്റ് പിടികൂടി. ആലുവയിലെ കള്ള് ഷാപ്പിന് അകത്തെ ഭൂ​ഗർഭ ടാങ്കിൽ സംഭരിച്ച നിലയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. കള്ള് ഷാപ്പിന് ഉള്ളിലെ മണ്ണ് കുഴിച്ച് ടാങ്ക് ഉള്ളിലിറക്കിയാണ് 2000 ലിറ്റർ സ്പിരിറ്റ് സംഭരിച്ചിരുന്നത്.
advertisement

തിരുവനന്തപുരത്തെ സ്റ്റേറ്റ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. ആലുവ മാങ്കലപ്പുഴ പാലത്തിന് സമീപത്തെ സുനിയെന്നയാളുടെ കള്ള് ഷാപ്പിലാണ് വൻ സ്പിരിറ്റ് വേട്ട നടന്നത്. കള്ള് ഷാപ്പിലെ മദ്യത്തിൽ ചേർക്കാനായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നതെന്നാണ് കരുതുന്നത്.

Also Read- പാരമ്പര്യ വൈദ്യന്റെ കൊലപാതകം; പ്രതികളുമായി മലപ്പുറം ചാലിയാറിൽ തെളിവെടുപ്പ് നടത്തി

സിഐ ടി അനില്‍കുമാര്‍, സി ഐ സദയകുമാര്‍, സി.ഐ കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ലൈസന്‍സുളള മദ്യഷാപ്പില്‍ നിന്നാണ് സ്പിരിറ്റ് പിടിച്ചത്. കള്ള് ഷാപ്പിലെ ഒരു മുറിയില്‍ തറ കുത്തിപ്പൊളിച്ച്‌ അറ ഉണ്ടാക്കി അതില്‍ വലിയ ടാങ്ക് ഇറക്കിവെച്ചാണ് സ്പരിറ്റ് സൂക്ഷിച്ചിരുന്നത്. ഈ മുറിയിലേക്ക് വാതില്‍ ഇല്ലായിരുന്നു. വാതില്‍ ഇല്ലാത്ത ഈ മുറിയില്‍ രഹസ്യ അറയ്‌ക്ക് മുകളില്‍ അക്രിസാധനങ്ങള്‍ ഇട്ട് മൂടിയനിലയിലായിരുന്നു.

advertisement

Also Read- Policemen's death in Palakkad| പൊലീസുകാർ ഷോക്കേറ്റ് മരിച്ച സംഭവം; കസ്റ്റഡിയിലുള്ളവർ വനംവകുപ്പ് കേസിൽ പ്രതികൾ

മുറിയിലെ ഭിത്തി പൊളിച്ചാണ് എക്‌സൈസ് ഉദ്യേഗസ്ഥര്‍ അകത്ത് കടന്നത്. ടാങ്കില്‍ ശേഖരിച്ചിരിക്കുന്ന സ്പിരിറ്റ് ആവശ്യത്തിന് പൈപ്പ് വഴി പുറത്തെടുക്കുകയായിരുന്നു ചെയ്തിരുന്നത്. ടാങ്കിന്റെ പഴക്കം കണ്ടിട്ട് വളരെ നാളായി ഇവര്‍ ഇതു ഉപയോഗിച്ചുക്കുന്നുവെന്നാണ് മനസിലാകുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Also Read-വീട്ടിൽനിന്ന് ചെമ്മീൻ കറി കഴിച്ച വീട്ടമ്മ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഷാപ്പിലെ ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുകയാണ്. വർഷങ്ങളുടെ കാലപ്പഴക്കമാണ് സ്പിരിറ്റ് കണ്ടെത്തിയ ടാങ്കറിനുള്ളത്. കള്ളിൽ വർഷങ്ങളായി സ്പിരിറ്റ് ചേർത്തിരുന്നു എന്നാണ് ഇതിൽ നിന്ന് മനസിലാകുന്നത്. ഒന്നര മാസം മുമ്പും എറണാകുളം ആലുവയിൽ വൻ സ്പിരിറ്റ് വേട്ട നടന്നിരുന്നു. എണ്ണായിരം ലിറ്റർ സ്പിരിറ്റായിരുന്നു അന്ന് പിടികൂടിയത്. പെയിന്‌റ് നിർമാണ കമ്പനിയിലെ ഭൂഗർഭ അറയിൽ നിന്നാണ് അന്ന് സ്പിരിറ്റ് കണ്ടെടുത്തത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Spirit Seized| കള്ള് ഷാപ്പിനകത്തെ ഭൂ​ഗർഭ ടാങ്കിൽ നിന്നും 2000 ലിറ്റർ സ്പിരിറ്റ് പിടികൂടി
Open in App
Home
Video
Impact Shorts
Web Stories