Policemen's death in Palakkad| പൊലീസുകാർ ഷോക്കേറ്റ് മരിച്ച സംഭവം; കസ്റ്റഡിയിലുള്ളവർ വനംവകുപ്പ് കേസിൽ പ്രതികൾ

Last Updated:

2016ൽ കാട്ടുപന്നിയെ വൈദ്യുതിക്കെണി വെച്ച് പിടികൂടിയതിനാണ് കേസ്.

പാലക്കാട്: മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിൽ പൊലീസുകാർ ഷോക്കേറ്റ് മരിച്ച (Policemen's death)സംഭവത്തിൽ കസ്റ്റഡിയിൽ ഉള്ളവർ വനംവകുപ്പ് കേസിലും പ്രതികൾ. മുട്ടിക്കുളങ്ങര സ്വദേശികളായ സുരേഷ്, സജി എന്നിവർക്കെതിരെയാണ് കേസ്. 2016ൽ കാട്ടുപന്നിയെ വൈദ്യുതിക്കെണി വെച്ച് പിടികൂടിയതിനാണ് കേസ്.
കഴിഞ്ഞ ദിവസമാണ് മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിൽ രണ്ട് പൊലീസുകാർ മരിച്ചത്. മുട്ടിക്കുളങ്ങര കെഎപി ക്യാമ്പിലെ ഹവിൽദാർമാരായ എലവഞ്ചേരി സ്വദേശി അശോകൻ, അത്തിപ്പൊറ്റ സ്വദേശി മോഹൻദാസ് എന്നിവരെയാണ് ക്യാമ്പിന് പുറക് വശത്തെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പൊലീസുകാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമയും സുഹൃത്തിനെയുമാണ് കസ്റ്റഡിയിൽ എടുത്തത്. ഇവർ പന്നിയെ പിടികൂടാൻ വെച്ച കെണിയിൽ നിന്ന് പൊലീസുകാർക്ക് ഷോക്കേറ്റെന്നാണ് കരുതുന്നത്.
advertisement
ബുധനാഴ്ച്ച രാത്രി ഒൻപതരയോടെ ക്വാർട്ടേഴ്സിൽ നിന്നും സമീപത്തെ തോട്ടിലേക്ക് മീൻ പിടിക്കാൻ പോയതായിരുന്നു അശോകനും മോഹൻദാസും. ഏറെ നേരം കഴിഞ്ഞും തിരിച്ചു വരാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇന്നലെ രാവിലെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ. തോട്ടിൽ നിന്നും അൻപത് മീറ്ററോളം മാറി നെൽപാടത്താണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. രണ്ടു മൃതദേഹവും രണ്ടിടത്തായാണ് കിടന്നത്. എന്നാൽ പാടത്ത് വൈദ്യുതി വേലിയൊന്നും ഉണ്ടായിരുന്നില്ല. തോടിന് സമീപം ഒരു മോട്ടോർപുരയുണ്ട്. കാട്ടുപന്നിക്കായി വെച്ച കെണിയിൽ അകപ്പെട്ടെന്നാണ് കരുതുന്നത്. മറ്റെവിടെ നിന്നെങ്കിലും ഷോക്കേറ്റ് മരിച്ചതിന് ശേഷം മൃതദേഹം വയലിൽ കൊണ്ടു വന്നിട്ടതാണോയെന്നും സംശയമുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Policemen's death in Palakkad| പൊലീസുകാർ ഷോക്കേറ്റ് മരിച്ച സംഭവം; കസ്റ്റഡിയിലുള്ളവർ വനംവകുപ്പ് കേസിൽ പ്രതികൾ
Next Article
advertisement
'മകളുടെ മരണശേഷം മാനസികനില തെറ്റിയ അവസ്ഥയില്‍; മകളെ കൊന്നതാണെന്നാണ് വിശ്വസിച്ചിരുന്നത്'; ഡോക്ടറെ വെട്ടിയ സനൂപിനെ കുറിച്ച് ഭാര്യ
'മകളുടെ മരണശേഷം മാനസികനില തെറ്റിയ അവസ്ഥയില്‍; മകളെ കൊന്നതാണെന്നാണ് വിശ്വസിച്ചു'; സനൂപിന്റെ ഭാര്യ
  • സനൂപ് മകളുടെ മരണശേഷം മാനസിക നില തെറ്റിയ അവസ്ഥയിലായിരുന്നുവെന്ന് ഭാര്യ വെളിപ്പെടുത്തി.

  • മകളുടെ മരണത്തിന് ഡോക്ടർമാരുടെ വീഴ്ച കാരണമെന്നാണ് സനൂപ് ഉറച്ചു വിശ്വസിച്ചിരുന്നത്.

  • മകളുടെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സനൂപിന്റെ ഭാര്യ ആവശ്യപ്പെട്ടു.

View All
advertisement