'അന്വേഷണത്തിൽ, ഹരിയാനയിലെ സോനിപതിൽ ഇരുപത്തിമൂന്നുകാരനായ വിനയ് ദഹിയയും പത്തൊമ്പതുകാരനായ ഭാര്യ കിരൺ ദഹിയയും ആണ് കൊല്ലപ്പെട്ടത്. അതേസമയം, ആറു മുതൽ ഏഴു വരെ ആളുകൾ അംബെർഹേ ഗ്രാമത്തിൽ കഴിഞ്ഞയിടെ വാടകയ്ക്ക് താമസിച്ചിരുന്നു' - എന്നും ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് സന്തോഷ് കുമാർ മീന പറഞ്ഞു.
അപകടത്തിൽപ്പെട്ട കാറിൽ കഞ്ചാവ്; പരിക്കുപറ്റിയ യാത്രക്കാർ ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ടു
നാല് ബുള്ളറ്റുകളാണ് വിനയ് ദഹിയയുടെ മരണത്തിലേക്ക് പതിച്ചത്. അഞ്ചു ബുള്ളറ്റുകളേറ്റ ഭാര്യയായ കിരൺ ദഹിയയുടെ നില ഗുരുതരമാണ്. അവർ ആശുപത്രിയിൽ ചികിത്സയിലാണ്. വെങ്കടേശ്വർ ആശുപത്രിയിലാണ് കിരൺ ചികിത്സയിൽ കഴിയുന്നതെന്ന് ഡി സി പി പറഞ്ഞു. കുടുംബാംഗങ്ങളുടെ എതിർപ്പിനെ മറികടന്ന് കഴിഞ്ഞവർഷം ഇരുവരും ഒളിച്ചോടുകയായിരുന്നു. അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
advertisement
കാമുകിയുടെ വിവാഹവാർത്തയറിഞ്ഞ് വീട്ടിലെത്തി; യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ മർദിച്ചു കൊന്നു
ചെന്നൈ: കാമുകിയുടെ വിവാഹ വാർത്തയറിഞ്ഞെത്തിയ യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ മർദിച്ചു കൊന്നു. തമിഴ്നാട്ടിലെ ഡിണ്ടിഗൽ ജില്ലയിലാണ് ഇരുപത്തിയൊന്നുകാരനായ യുവാവ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡിണ്ടിഗൽ ജില്ലയിലെ പുതുപ്പേട്ടൈ സ്വദേശി ഭാരതിരാജ(21) ആണ് കൊല്ലപ്പെട്ടത്. കാറ്ററിങ് വിദ്യാർത്ഥിയായ ഭാരതിരാജ സിരുമലൈയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. മുളൈ നഗറിലുള്ള പരമേശ്വരി(20) എന്ന പെൺകുട്ടിയുമായി അഞ്ച് വർഷമായി പ്രണയത്തിലായിരുന്നു ഭാരതിരാജ.
ഇരുവരും തമ്മിലുള്ള പ്രണയബന്ധം പെൺകുട്ടിയുടെ വീട്ടുകാർ അറിഞ്ഞതോടെ മറ്റൊരാളുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു. വിവരം അറിഞ്ഞ് ഭാരതിരാജ രണ്ട് സുഹൃത്തുക്കൾക്കൊപ്പം യുവതിയുടെ വീട്ടിലെത്തി. പരമേശ്വരിയാണ് വിവാഹക്കാര്യം ഭാരതിരാജയെ അറിയിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു.
തിങ്കളാഴ്ച്ച വീട്ടിൽ എത്തിയ ഭാരതിരാജയേയും സുഹൃത്തുക്കളേയും പരമേശ്വരിയുടെ സഹോദരൻ മലൈച്ചാമിയും മാതാപിതാക്കളും ചോദ്യം ചെയ്തു. ബന്ധുക്കളും ഇവർക്കൊപ്പമെത്തി. തുടർന്ന് നടന്ന വാക്കേറ്റത്തിനിടയിൽ മലൈച്ചാമി ഭാരതിരാജയെ കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു.