പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി ഗർഭിണിയായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ശാസ്ത്രീയ തെളിവുകളുൾപ്പെടെ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്നാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
Also Read-ഭാര്യയെ ചൂടായ ഇസ്തിരിപ്പെട്ടികൊണ്ട് അടിച്ചു; നിരന്തരം മർദനം; ഭർത്താവ് പിടിയിൽ
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കുറ്റത്തിന് 40 വര്‍ഷത്തെ ശിക്ഷയും ലൈംഗിക അതിക്രമം നടത്തിയതിന് 20 വർഷം തടവും ഉൾപ്പെടെയാണ് 62 വർഷത്തെ ശിക്ഷ വിധിച്ചത്. ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 40 വര്‍ഷമാകും പ്രതിക്ക് ജയിലില്‍ കഴിയേണ്ടി വരിക. മറ്റ് ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
advertisement
വെന്റിലേഷനിൽ മൊബൈല്‍ ക്യാമറവെച്ച് പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യം പകര്‍ത്തിയ യുവാവ് അറസ്റ്റിൽ
ആലപ്പുഴ: പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യം മൊബൈൽ ഫോണിൽ പകര്‍ത്തിയ യുവാവിനെ പൊലീസ് പിടികൂടി. ചിങ്ങോലി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം ഷഹനാസ് മൻസിലിൽ ഷഹനാസ് ഷാഹുൽ(26) ആണ് അറസ്റ്റിലായത്. കുളിമുറിയുടെ വെന്റ്ലേഷനിലൂടെയാണ് ഇയാൾ ദൃശ്യം പകർത്തിയത്.
ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. മൊബൈല്‍ ഫോണ്‍ കണ്ട പെണ്‍കുട്ടി ബഹളംവെച്ചതോടെ പ്രതി രക്ഷപ്പെട്ടു. തുടർന്ന് പെണ്‍കുട്ടി വനിത സെല്ലിന് പരാതി നൽകിയിരുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ഇയാളുടെ മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു. പ്രതി സമാനമായ കുറ്റകൃത്യങ്ങള്‍ നേരത്തേയും ചെയ്തിട്ടുള്ളതായി പോലീസ് പറഞ്ഞു. ഹരിപ്പാട്ടെ ഒരു ഡ്രൈവിങ് സ്‌കൂളിലെ പരിശീലകനാണ് പ്രതി.