ആധാരത്തിന്റെ പകര്‍പ്പിന് പതിനായിരം രൂപ കൈക്കൂലി; സബ് രജിസ്ട്രാർ ഓഫീസ് അസിസ്റ്റന്റ് അറസ്റ്റിൽ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സബ് രജിസ്ട്രാര്‍ ഓഫീസിനുള്ളില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടുകയായിരുന്നു.
കോഴിക്കോട്: ആധാരത്തിന്റെ പകർപ്പിന് വേണ്ടി കൈക്കൂലി ആവശ്യപ്പെട്ട കോഴിക്കോട് സബ് രജിസ്ട്രാർ ഓഫീസ് അസിസ്റ്റ്ന്റ് വിജിലന്‍സ് പിടിയിൽ. കൂടരഞ്ഞി സ്വദേശി ഷറഫുദ്ദീനാണ് കൈക്കൂലി വാങ്ങുന്നതിനിടെ ചൊവ്വാഴ്ച അറസ്റ്റിലായത്.
കണ്ണൂര്‍ ശിവപുരം സ്വദേശി ഹാരിസ് 1999-ല്‍ രജിസ്റ്റര്‍ ചെയ്ത ആധാരത്തിന്റെ പകര്‍പ്പിനുവേണ്ടി പതിനേഴാം തീയതി കോഴിക്കോട് മാനാഞ്ചിറ സബ് രജിസ്ട്രാര്‍ ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു.
ഓഫീസില്‍നിന്ന് 230 രൂപ ഫീസ് അടയ്ക്കണം എന്ന് നിര്‍ദേശിക്കുകയും ചെയ്തു. ആ സമയം അവിടെ ഓഫീസ് അസിസ്റ്റന്റ് ആയി ജോലിനോക്കുന്ന ഷറഫുദ്ദീന്‍ ഹാരിസിനെ സമീപിച്ച് പകർപ്പ് നൽകാമെന്നും ഇതിന് കൈക്കൂലിയായി 10,000 രൂപ വേണമെന്നും ആവശ്യപ്പെട്ടു. കൈക്കൂലി ആവശ്യപ്പെട്ട വിവരം ഹാരിസ് വിജിലന്‍സിനെ അറിയിച്ചു.
advertisement
തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ മാനാഞ്ചിറ സബ് രജിസ്ട്രാര്‍ ഓഫീസിനുള്ളില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടുകയായിരുന്നു.
വിജിലന്‍സ് സംഘത്തില്‍ ഡിവൈ.എസ്.പി. ഷാജി വര്‍ഗീസ്, ഇന്‍സ്‌പെക്ടര്‍മാരായ രാജേഷ്, ശിവപ്രസാദ്, എസ്.ഐ.മാരായ സുനില്‍, പ്രദീപന്‍, ജയരാജന്‍, പോലീസുകാരായ അര്‍ഷാദ്, ഷൈജു കുമാർ, ഷാബു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Location :
First Published :
August 24, 2022 2:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആധാരത്തിന്റെ പകര്‍പ്പിന് പതിനായിരം രൂപ കൈക്കൂലി; സബ് രജിസ്ട്രാർ ഓഫീസ് അസിസ്റ്റന്റ് അറസ്റ്റിൽ