TRENDING:

കോളജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ 25കാരൻ അറസ്റ്റിൽ; ഉത്തേജക ഗുളിക കഴിച്ചെന്ന് പ്രതി

Last Updated:

വീടിനുള്ളിൽ സ്വകാര്യഭാഗങ്ങളിൽ നിന്ന് രക്തം വാർന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലഖ്നൗ: കോളജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 25കാരൻ അറസ്റ്റിൽ. ബലാത്സംഗത്തിന് ഇരയായ യുവതി പിന്നീട് രക്തസ്രാവത്തെ തുട‍ര്‍ന്ന് മരിക്കുകയായിരുന്നു. പ്രതി രാം ഗൗതം കുറ്റം സമ്മതിച്ചായി പൊലീസ് പറ‍ഞ്ഞു. ഉത്ത‍ര്‍പ്രദേശിലെ ഉന്നാവോയിലാണ് നാടിനെ ഞെട്ടിച്ച സംഭവം.
advertisement

പ്രതി വീട്ടിലെത്തിയപ്പോൾ യുവതി തനിച്ചായിരുന്നു എന്നും തുട‍ര്‍ന്ന് ബലാൽക്കാരമായി പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ബലാത്സംഗം ചെയ്യുന്നതിന് മുമ്പ് ഊ‍ര്‍ജത്തിനായി ഉത്തേജക മരുന്ന് കഴിച്ചതായും പ്രതി പൊലീസിനോട് വെളിപ്പെടുത്തി.

Also Read- 15കാരിയായ മകളെ തന്റെ കാമുകനേക്കൊണ്ട് വിവാഹം കഴിപ്പിച്ച 36കാരി അറസ്റ്റിൽ; ബലാത്സംഗത്തിന് പ്രേരിപ്പിച്ചെന്നും കുറ്റം

വീടിനുള്ളിൽ സ്വകാര്യഭാഗങ്ങളിൽ നിന്ന് രക്തം വാർന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയതിനെത്തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയും, യുവതിയെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

advertisement

Also Read- 'ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണവും; വ്യക്തമായ കാരണമില്ലാതെ ജാമ്യം റദ്ദാക്കാനാവില്ല': എൽദോസ് കേസിൽ ഹൈക്കോടതി

എന്നാൽ ആശുപത്രിയിൽ വച്ച് ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ബലാത്സംഗം സ്ഥിരീകരിച്ചു. അമിത രക്തസ്രാവം മൂലമാണ് മരണമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. പെൺകുട്ടി എതിർത്ത ശേഷവും ഗൗതം പീഡനം തുടർന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ സ്വകാര്യ ഭാഗങ്ങളിൽ നിന്ന് രക്തസ്രാവം തുടങ്ങിയതോടെ ഭയന്ന പ്രതി, സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി.

advertisement

Also Read- അബദ്ധത്തിൽ ബൈക്ക് മാറിയെടുത്ത യുവാവ് മോഷണക്കേസിൽ പ്രതിയാകാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

യുവതിയും പ്രതിയും തമ്മിലുള്ള ചാറ്റും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതി വീട്ടിലേക്ക് വരുമെന്ന് അറിയിക്കുകയും എന്നാൽ യുവതി ഇത് നിഷേധിച്ചതും ചാറ്റിൽ വ്യക്തമാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കോളജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ 25കാരൻ അറസ്റ്റിൽ; ഉത്തേജക ഗുളിക കഴിച്ചെന്ന് പ്രതി
Open in App
Home
Video
Impact Shorts
Web Stories