advertisement

പതിനഞ്ചുകാരിയായ മകളെ തന്റെ കാമുകനേക്കൊണ്ട് വിവാഹം കഴിപ്പിച്ച 36കാരി അറസ്റ്റിൽ; ബലാത്സംഗത്തിന് പ്രേരിപ്പിച്ചെന്നും കുറ്റം

Last Updated:

യുവതിയെയും കാമുകനെയും പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു

പൂനെ: പതിനഞ്ചുകാരിയായ മകളെ തന്റെ 28കാരനായ കാമുകനെ കൊണ്ട് നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്ത 36കാരി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. യുവതിക്കൊപ്പം കാമുകനെയും പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
''പതിനഞ്ചുകാരി തന്റെ സഹപാഠിയോട് സംഭവം തുറന്നു പറഞ്ഞതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറംലോകം അറിഞ്ഞത്. സഹപാഠി പരിചയക്കാരിയായ സാമൂഹ്യ പ്രവർത്തകയെ വിവരം ധരിപ്പിച്ചു. ഇവരുടെ അകന്ന ബന്ധുകൂടിയായ കാമുകൻ അമ്മയ്ക്കും മകൾക്കുമൊപ്പമാണ് താമസിച്ചുവന്നത്''-  ചന്ദൻനഗർ പൊലീസ് അധികൃതർ പറഞ്ഞു.
advertisement
''യുവാവിനെ വിവാഹം ചെയ്തില്ലെങ്കിൽ ജീവനൊടുക്കുമെന്ന് യുവതി മകളോട് പറഞ്ഞത്. ഈ മാസം ആറിന് അഹമ്മദ് നഗറിലെ ഒരു ക്ഷേത്രത്തിൽവച്ച് പെൺകുട്ടിയെ യുവാവ് വിവാഹം ചെയ്തു. പിന്നീട് യുവാവ് അവളെ ലൈംഗികമായി കീഴ്പ്പെടുത്താൻ ശ്രമിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്''- പൊലീസ് പറഞ്ഞു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
പതിനഞ്ചുകാരിയായ മകളെ തന്റെ കാമുകനേക്കൊണ്ട് വിവാഹം കഴിപ്പിച്ച 36കാരി അറസ്റ്റിൽ; ബലാത്സംഗത്തിന് പ്രേരിപ്പിച്ചെന്നും കുറ്റം
Next Article
advertisement
'ഒന്നും മാറിയിട്ടില്ല, ഇന്റേണൽ കമ്മിറ്റി പോലും ശക്തരുടെ കൈയിലെ ഉപകരണമായി'; വിമൻ ഇൻ സിനിമാ കളക്‌ടീവ്
'ഒന്നും മാറിയിട്ടില്ല, ഇന്റേണൽ കമ്മിറ്റി പോലും ശക്തരുടെ കൈയിലെ ഉപകരണമായി'; വിമൻ ഇൻ സിനിമാ കളക്‌ടീവ്
  • സിനിമാ വ്യവസായത്തിൽ ഇന്റേണൽ കമ്മിറ്റികൾ ശക്തരുടെ കൈയിലെ ഉപകരണമായി മാറിയതായി WCC പറയുന്നു

  • രഞ്ജിത്തിനെതിരെ യുവനടിയുടെ ലൈംഗികപീഡന പരാതിയിൽ WCC വേദനിപ്പിക്കുന്ന തിരിച്ചറിവ് പങ്കുവച്ചു

  • നടിയുടെ ധൈര്യത്തെ WCC സല്യൂട്ട് ചെയ്തു; സുരക്ഷിതവും നീതിയുക്തവുമായ തൊഴിൽ ഇടങ്ങൾക്കായുള്ള പോരാട്ടം തുടരും

View All
advertisement