TRENDING:

ബൈക്കിൽ കാമുകിക്കൊപ്പം യാത്ര ചെയ്ത 27കാരനെ കാമുകിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു

Last Updated:

പെൺകുട്ടിയുടെ ബന്ധുക്കളിൽ ചിലർ ഇരുവരും ബൈക്കിൽ പോകുന്നത് കണ്ടു. വണ്ടി തടഞ്ഞ് നിർത്തിയ ശേഷം നിഷാദിനെ അതിക്രൂരമായി മർദിക്കുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലഖ്നൗ: പ്രണയബന്ധത്തെ ചോദ്യം ചെയ്ത് കാമുകിയുടെ ബന്ധുക്കൾ യുവാവിനെ തല്ലിക്കൊന്നു. യുപിയിലെ ഗൊരഖ്പൂർ ജില്ലയിലാണ് സംഭവം. ജാൻഗഹ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജീത്ത്പൂർ സ്വദേശിയായ 27കാരൻ ലൗഹർ നിഷാദ് ആണ് കൊല്ലപ്പെട്ടത്. ഉത്തരാഖണ്ഡിൽ നിർമാണ തൊഴിലാളിയായ യുവാവ് രാംഗർഹ്താലിലെ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
News18 Malayalam
News18 Malayalam
advertisement

യുവാവിന്റെ അമ്മായിയുടെ വീടിന് സമീപത്താണ് പെൺകുട്ടിയുടെ വീട്. കാമുകിയെ കാണാനായി ഇടയ്ക്കിടെ നിഷാദ് അമ്മായിയുടെ വീട്ടിലെത്തുമായിരുന്നു. തിങ്കളാഴ്ച ഇവിടെ എത്തിയ നിഷാദ് രാത്രി കാമുകിയെ ബൈക്കിൽ കയറ്റി പോവുകയായിരുന്നു. പുലർച്ചെ നാലു മണിയോടെ തിരികെ എത്തിക്കാനായി ബൈക്കിൽ പോകവെ, പെൺകുട്ടിയുടെ ബന്ധുക്കളിൽ ചിലർ ഇരുവരെയും കണ്ടു. വണ്ടി തടഞ്ഞ് നിർത്തിയ ശേഷം നിഷാദിനെ അതിക്രൂരമായി മർദിക്കുകയായിരുന്നു.

Also Read- വീടുകുത്തിത്തുറന്ന് കവർച്ച; 23 പവൻ സ്വർണനാണയങ്ങളും അഞ്ച് പവന്റെ സ്വർണബിസ്ക്കറ്റും നഷ്ടമായി

advertisement

സമീപവാസികൾ അറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. ക്രൂരമർദനമേറ്റ നിഷാദിനെ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. വീട്ടിൽ അതിക്രമിച്ചുകയറിയതിന് യുവാവിനെ മർദിച്ചുവെന്ന വിവരമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് എസ് എസ് പി ദിനേശ് കുമാർ പി പറഞ്ഞു. യുവാവിന്റെ ബന്ധുക്കളുടെ പരാതിയിൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Also Read- പന്ത്രണ്ട് വയസുള്ള മകനൊപ്പം അമ്മയുടെ 'അശ്ലീല നൃത്തം'; വനിതാ കമ്മീഷൻ ഇടപെട്ടതോടെ എഫ്ഐആർ രജിസ്റ്റര്‍ ചെയ്ത് പൊലീസ്

advertisement

ഗായിഘട്ടിൽ ആരിൽ നിന്നോ പണം വാങ്ങാനുണ്ടെന്ന് പറഞ്ഞാണ് നിഷാദ് വ് വീട്ടില്‍ നിന്ന് പോയതെന്ന് മാതാവ് പറയുന്നു. പിന്നീട് വിളിച്ച് രാത്രി തിരികെ എത്തില്ലെന്ന് അറിയിച്ചു. പിറ്റേന്ന് രാവിലെയാണ് മകനെ ഒരു സംഘം മർദിച്ച് കൊന്നതായി വിവരം ലഭിച്ചതെന്നും അമ്മ പറയുന്നു. വസ്തു തർക്കവുമായി ബന്ധപ്പെട്ടാണ് സഹോദരനെ ചിലർ കൊലപ്പെടുത്തിയതെന്ന് നിഷാദിന്റെ സഹോദരി ഗുഡിയ പറയുന്നു. നിഷാദിനെ മർദിച്ച അഞ്ചുപേരുടെ പേരുവിവരങ്ങൾ അടക്കമാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്.

Also Read- സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സൈനികനെ കശ്മീരിൽനിന്ന് കേരള പൊലീസ് പിടികൂടി

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English Summary: A27-year-old man from Uttar Pradesh’s Gorakhpur district was beaten to death early on Tuesday allegedly by his girlfriend’s family who were opposed to the relationship, police said. Louhar Nishad, a resident of Jeetpur under Jhangaha police station area, worked as a labourer in Uttarakhand and was in a relationship with a woman from Gaighat village in Ramgarhtal area of the district, police said.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ബൈക്കിൽ കാമുകിക്കൊപ്പം യാത്ര ചെയ്ത 27കാരനെ കാമുകിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു
Open in App
Home
Video
Impact Shorts
Web Stories