TRENDING:

സൗഹൃദം സ്ഥാപിച്ച് പീഡനം, പണം തട്ടൽ; മോഡലിങ് കോറിയോഗ്രാഫർ പിടിയില്‍

Last Updated:

ടെക്നോപാർക്കിലെ ഐടി ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നിരവധി പെൺകുട്ടികളെ പല സ്ഥലങ്ങളിലായി കൊണ്ട് പോയി പീഡിപ്പിച്ച മോഡലിങ് കൊറിയോഗ്രാഫർ അറസ്റ്റിൽ. കോഴിക്കോട് തിരുവമ്പാടി കൂടരഞ്ഞി സ്വദേശി ഫാഹിദ് (27) ആണ് കഴക്കൂട്ടം പൊലീസിന്‍റെ പിടിയിലായത്. ടെക്നോപാർക്കിലെ ഐടി ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
കോഴിക്കോട് തിരുവമ്പാടി കൂടരഞ്ഞി സ്വദേശി ഫാഹിദ്
കോഴിക്കോട് തിരുവമ്പാടി കൂടരഞ്ഞി സ്വദേശി ഫാഹിദ്
advertisement

ഇതും വായിക്കുക: തൃശൂരിൽ യുവതി വീട്ടിനുള്ളിൽ മരിച്ച നിലയിൽ; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചതായും ബൈക്കും പണവും തട്ടിയതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. കോഴിക്കോട് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിച്ച ശേഷം അവരുടെ പക്കൽ നിന്നും പണവും സ്വർണാഭരണങ്ങളും വാങ്ങുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

ഇതും വായിക്കുക: തിരുവനന്തപുരത്ത് ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അമ്മയുടെ സഹോദരൻ അറസ്റ്റിൽ

advertisement

പ്രതിക്ക് ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സുണ്ട്. പരിചയം സ്ഥാപിച്ച് യുവതികളെ ലൈംഗികമായി ഉപയോഗിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി പണവും സ്വർണ്ണാഭരണങ്ങളും കൈക്കലാക്കുന്നതാണ് ഇയാളുടെ രീതി. പ്രതിയുടെ ഫോണിൽ നിന്നും യുവതികളുടെ ദൃശ്യങ്ങളും പൊലീസ് കണ്ടെത്തി. കഴക്കൂട്ടം എസ് എച്ച് ഒപ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

മലയാളം വാർത്തകൾ/ വാർത്ത/Crime/
സൗഹൃദം സ്ഥാപിച്ച് പീഡനം, പണം തട്ടൽ; മോഡലിങ് കോറിയോഗ്രാഫർ പിടിയില്‍
Open in App
Home
Video
Impact Shorts
Web Stories