advertisement

തിരുവനന്തപുരത്ത് ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അമ്മയുടെ സഹോദരൻ അറസ്റ്റിൽ

Last Updated:

വിവരം പുറത്തു പറഞ്ഞാൽ കുട്ടിയെ കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരത്ത് ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ അമ്മയുടെ സഹോദരനായ 44കാരൻ അറസ്റ്റില്‍. അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
കുടുംബ പ്രശ്നം കാരണം ഇയാൾ കുറച്ചുകാലമായി സഹോദരിയുടെ വീട്ടിലാണ് താമസം. ഇതിനിടെയാണ് കുട്ടിയെ പ്രതി പീഡനത്തിനിരയാക്കിയത്. വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.പ്രതിയെ കോടതിയിൽ ഹാജരാക്കും
കുറച്ചു ദിവസങ്ങൾക്ക് മുൻപ് വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്നുള്ള വിവരം അറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അമ്മയുടെ സഹോദരൻ അറസ്റ്റിൽ
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോട്ടയത്തിനും ചെങ്ങന്നൂരിനും ഇടയിൽ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോട്ടയത്തിനും ചെങ്ങന്നൂരിനും ഇടയിൽ ഗതാഗത നിയന്ത്രണം
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഏപ്രിൽ 4ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

  • ചങ്ങനാശ്ശേരി മുതൽ തിരുവല്ല വരെ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 6 വരെ എം സി റോഡിൽ ട്രാഫിക് നിയന്ത്രണം

  • വാഹനങ്ങൾക്കായി വിവിധ വഴിതിരിപ്പുകളും, നഗരപ്രവേശനവും, പോലീസ് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്

View All
advertisement