TRENDING:

തിരുവനന്തപുരത്ത് 19 ലക്ഷം വില വരുന്ന സ്വർണം കവർന്നു; അറിഞ്ഞത് കുടുംബം മൂകാംബികക്ക് പോയി തിരികെ എത്തിയപ്പോള്‍

Last Updated:

കുടുംബ സമേതം മൂകാംബികയിൽ പോയിരിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ യാത്ര പോയത്. ഇന്ന് ഉച്ചയ്ക്ക് മടങ്ങിയെത്തി വാതിൽ തുറക്കാൻ പോയപ്പോഴാണ് വീടിന്‍റെ മുൻവാതിൽ തകർത്ത നിലയിൽ കണ്ടത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം കഴക്കൂട്ടം മേനംകുളത്ത് വൻ കവര്‍ച്ച. വീട് കുത്തി തുറന്ന് 35 പവൻ സ്വർണം കവര്‍ന്നു. കഴക്കൂട്ടം വിളയിൽകുളം ശ്യാമിന്റെ സൗപർണിക വീട്ടിലാണ് കവർച്ച നടന്നത്. ശ്യാം കുടുംബ സമേതം മൂകാംബികയിൽ പോയിരിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ യാത്ര പോയത്. ഇന്ന് ഉച്ചയ്ക്ക് മടങ്ങിയെത്തി വാതിൽ തുറക്കാൻ പോയപ്പോഴാണ് വീടിന്‍റെ മുൻവാതിൽ തകർത്ത നിലയിൽ കണ്ടത്.
advertisement

Also Read- പൊന്നാനിയിലെ 350 പവൻ സ്വർണ കവർച്ചക്ക് പിന്നിൽ കൃത്യമായ ആസൂത്രണം; CCTV ദൃശ്യങ്ങൾ നശിപ്പിച്ച നിലയിൽ; പിന്നിൽ ഒന്നിലധികം പേരോ?

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തുടർന്നു അകത്ത് പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന 35 പവനോളം സ്വർണം നഷ്ടമായത് കണ്ടെത്തിയത്. വീട്ടുകാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. 19 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് വീട്ടില്‍ നിന്നും കവര്‍ന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് 19 ലക്ഷം വില വരുന്ന സ്വർണം കവർന്നു; അറിഞ്ഞത് കുടുംബം മൂകാംബികക്ക് പോയി തിരികെ എത്തിയപ്പോള്‍
Open in App
Home
Video
Impact Shorts
Web Stories