TRENDING:

കാസർകോട് ആൾക്കൂട്ട മർദനത്തിൽ 48കാരന്റെ മരണം: യുവതി ചോദ്യം ചെയ്തതോടെ റഫീഖ് ഇറങ്ങിയോടി; ഒരു സംഘം പിന്നാലെയെത്തി മർദിച്ചു

Last Updated:

റഫീഖിനെ പിടിച്ചുതള്ളുന്നതും കുഴഞ്ഞു വീഴുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർകോട്: ‌‌നഗരത്തിൽ ആൾക്കൂട്ടത്തിന്റെ മർദനത്തിനിരയായ ചെരിപ്പ് മൊത്ത വ്യാപാരി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ടൗൺ പൊലീസ് കേസെടുത്തു. ചെമ്മനാട് ദേളിയിലെ താമസക്കാരനുമായ സി എച്ച് മുഹമ്മദ് റഫീഖ് (48) ആണ് മരിച്ചത്. മർദനമാണോ മരണ കാരണമെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണം കാരണം സംബന്ധിച്ച് വ്യക്തത വരൂ.
advertisement

Also Read- ഭർത്താവിന്റെ ഫോണിൽ യുവതിയുടെ ചിത്രം കണ്ട ദേഷ്യത്തിൽ കുത്തിവീഴ്ത്തി ഭാര്യ; പക്ഷെ സംഭവത്തിൽ വൻ ട്വിസ്റ്റ്

കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു റഫീഖിനെ ഒരു സംഘം മർദിച്ചത്. റഫീഖിനെതിരെ യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 1.45 നാണ് സംഭവം. മകന്റെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയ 35 കാരിയെ റഫീഖ് അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. യുവതി ചോദ്യം ചെയ്തതോടെ റഫീഖ് ആശുപത്രിയിൽ നിന്ന് ഇറങ്ങി പുറത്തേക്ക് ഓടി. യുവതി പുറത്തിറങ്ങി ബഹളം വച്ചതോടെ, ഇതുകേട്ട് റോഡരികിലുണ്ടായിരുന്ന ആളുകളിൽ ചിലർ റഫീഖിനെ കയ്യേറ്റം ചെയ്തു.

advertisement

Also Read- അമ്പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; അയൽവാസിക്കെതിരെ പരാതി

പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് ഓടിയ റഫീഖിനെ ഒരു സംഘം പിന്തുടർന്ന് മർദിച്ചതായി ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പിടിച്ചു തള്ളുന്നത് സിസി ടിവി ദൃശ്യങ്ങളിൽ കാണാം. നിലത്ത് കുഴഞ്ഞു വീണുകിടന്ന റഫീഖിനെ ആംബുലൻസ് ഡ്രൈവർമാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Also Read- ചൂടാക്കിയാൽ സ്വർണമാകുന്ന 'മാജിക് മണ്ണ്'; ജ്വല്ലറി വ്യാപാരിയെ കബളിപ്പിച്ച് കവർന്നത് 50ലക്ഷം രൂപ

advertisement

മർദനമാണോ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ പറയാൻ കഴിയൂ എന്നു പൊലീസ് പറഞ്ഞു. മൃതദേഹത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഭയന്ന് ഓടിയപ്പോൾ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയും സംശയിക്കുന്നുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. കൊലപാതക വിവരമറിഞ്ഞ് കാസർകോട് ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി.

Also Read- കോവിഡ് പ്രതിദിന രോഗികളിൽ കേരളം ഒന്നാമത്; ടെസ്റ്റ് പോസിറ്റിവിറ്റി 11.63 ശതമാനം

advertisement

സംഭവത്തിൽ ഗൗരവപൂർവമായ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്ന് മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്റ് ടി.ഇ. അബ്ദുല്ലയും ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാനും ആവശ്യപ്പെട്ടു. കുറച്ചുകാലമായി നഗരത്തിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനും ആക്രമണത്തിനും അറുതി വന്നിരുന്നു. വീണ്ടും കൊലപാതകം നടത്തി സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആൾക്കൂട്ടക്കൊലപാതകം. നിയമം കൈയിലെടുക്കാനും കൊല്ലാനും ആർക്കും അധികാരമില്ല. കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ നൽകാതെ സത്യസന്ധമായ അന്വേഷണം നടത്താൻ പൊലീസ് തയാറാവണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കാസർകോട് ആൾക്കൂട്ട മർദനത്തിൽ 48കാരന്റെ മരണം: യുവതി ചോദ്യം ചെയ്തതോടെ റഫീഖ് ഇറങ്ങിയോടി; ഒരു സംഘം പിന്നാലെയെത്തി മർദിച്ചു
Open in App
Home
Video
Impact Shorts
Web Stories