അമ്പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; അയൽവാസിക്കെതിരെ പരാതി
- Published by:Naseeba TC
- news18-malayalam
Last Updated:
സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും സ്ത്രീയുടെ പരാതിയിൽ പറയുന്നു
ഉത്തർപ്രദേശ്: അമ്പതുകാരിയായ വിധവയായ സ്ത്രീയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയതായി പരാതി. ഉത്തർപ്രദേശിലെ കോട്ട് വാലി സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
വെള്ളിയാഴ്ച്ചയാണ് സ്ത്രീയുടെ ഗ്രാമത്തിൽ തന്നെയുള്ള അഖിലേഷ് അഹിർവാർ എന്നയാൾക്കെതിരെ സ്ത്രീ പരാതി നൽകിയത്. ഡിസംബർ ഏഴിനാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടക്കുന്നത്.
അഖിലേഷ് അഹിർവാർ തന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് സ്ത്രീയുടെ പരാതിയിൽ പറയുന്നു. ഇതിൽ താൻ ഗർഭിണിയായെന്നും പരാതിയിൽ സ്ത്രീ വ്യക്തമാക്കുന്നു.
സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പരാതിയിൽ കേസെടുത്ത പൊലീസ് സ്ത്രീയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കി. അതേസമയം, ആരോപണവിധേയനായ അഖിൽ അഹിർവാറിനെ ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
advertisement
You may also like:ചൂടാക്കിയാൽ സ്വർണമാകുന്ന 'മാജിക് മണ്ണ്'; ജ്വല്ലറി വ്യാപാരിയെ കബളിപ്പിച്ച് കവർന്നത് 50 ലക്ഷം രൂപ
അതേസമയം, കേരളത്തിൽ താമരക്കുളത്ത് സ്ത്രീകൾ മാത്രമുള്ള വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. താമരക്കുളം മേക്കുംമുറി സിനില്‍ ഭവനത്തില്‍ സനല്‍ രാജ് (38) താമരക്കുളം മേക്കുംമുറി വല്യത്ത്മന്‍സില്‍ സുലൈമാന്‍കുട്ടി (50) എന്നിവരെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്.
advertisement
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിലേക്ക് സനൽ രാജും സുലൈമാൻകുട്ടിയും അതിക്രമിച്ചു കയറുകയും സ്ത്രീകളെ കടന്നു പിടിക്കുകയും ചെയ്തു. ഇവിടുത്തെ താമസക്കാരായ സ്ത്രീകൾ ബഹളം വെച്ചതിനെ തുടർന്നാണ് സനൽരാജും സുലൈമാൻ കുട്ടിയും അവിടെ നിന്ന് കടന്നു കളഞ്ഞത്.
ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും അക്രമികളെ പിടികൂടാൻ സാധിച്ചില്ല. ഇതേത്തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ യുവതികൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തി. പിന്നീട് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.
Location :
First Published :
January 23, 2021 12:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അമ്പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; അയൽവാസിക്കെതിരെ പരാതി