ഇരുവരെയും കരുതല്‍ തടങ്കലില്‍ വെക്കണമെന്ന ഡിആര്‍ഐയുടെ അപേക്ഷ കോഫേപോസ ബോര്‍ഡ് ശരിവെക്കുകയായിരുന്നു. പ്രത്യേക പെയിന്റടിച്ച ശേഷം മറ്റ് ലോഹങ്ങളാണെന്ന് പറഞ്ഞ ഗള്‍ഫില്‍ നിനന്നെത്തിച്ച സ്വര്‍ണ്ണക്കട്ടികള്‍ ഗുജറാത്ത് മുന്ദ്ര തുറമുഖത്താണ് ഇവർ ഇറക്കിയിരുന്നത്.
മുംബൈ ഡി.ആർ.ഐ. രജിസ്റ്റർചെയ്ത കേസിൽ ഇവരോട് കീഴടങ്ങാൻ ഡൽഹി കോടതി നിർദേശിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ ഇരുവരും തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് കീഴടങ്ങിയിരുന്നു. തെളിവുകൾ പരിശോധിച്ച മുംബൈ ഹൈക്കോടതിയിലെ പ്രത്യേകസമിതിയാണ് ഇവരെ ഒരുവർഷത്തെ കരുതൽത്തടങ്കലിൽ പാർപ്പിക്കാൻ നിർദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ നടപടി. കോഫെപോസ കരുതൽത്തടങ്കൽ വന്നതോടെ ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഒരുക്കം മുംബൈ ഡി.ആർ.ഐ. സംഘം തുടങ്ങി.
advertisement
പെരുമ്പാവൂര്‍ സ്വദേശിയായ നിസാര്‍ അലിയാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാജ്യത്തിലെ തന്നെ ഏറ്റവും വലിയ ഈ സ്വര്‍ണ്ണക്കടത്ത് നടത്തിയത്. സുശാന്ത് കേസ് അന്വേഷിക്കുന്ന സമീര്‍ വാംഗഡെ എന്ന സോണല്‍ ഡയറക്ടര്‍ ആണ് ഈ കേസന്വേഷണം നടത്തിയത്. അന്വേഷണത്തിനൊടുവില്‍ നിസാര്‍ അലിയാര്‍ അടക്കമുള്ള ചിലര്‍ ജയിലിലാവുകയും പിന്നീട് പുറത്തിറങ്ങുകയും ചെയ്തു.
ഇതിലെ മുഖ്യ കണ്ണികളാണ് കരുതല്‍ തടങ്കലിലായ മുഹമ്മദ് ആസിഫും ഫാസിലും. കേസന്വേഷണത്തിനിടെ ഇവര്‍ രണ്ട് പേരും ഒളിവില്‍ പോയിരുന്നു. ഗള്‍ഫില്‍ ബിസിനസ്സുകാരാണെന്നാണ് നാട്ടില്‍ ഇവര്‍ പറഞ്ഞിരുന്നത്.
അതേസമയം നിസാര്‍ അലിയാര്‍ ഇറക്കിയ 5000 കിലോ സ്വര്‍ണ്ണത്തില്‍ 50 കിലോ സ്വര്‍ണ്ണം ഇവര്‍ കേരളത്തില്‍ കൊണ്ട് വന്നത് ആര്‍ക്ക് കൈമാറിയെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.