അറസ്റ്റ് ചെയ്യപ്പെട്ട ആറ് പേരിൽ രണ്ട് പേര്‍ക്ക് പന്ത്രണ്ട് വയസിനോട് അടുത്ത് മാത്രമാണ് പ്രായം എന്നാണ് പൊലീസ് പറയുന്നത്. വൈദ്യപരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് നാല് പേരെയും ജുവനൈൽ ഹോമിലേക്കും.
You may also like:തിരുവോണനാളിൽ കൊലപാതകം; തിരുവനന്തപുരത്ത് രണ്ട് സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; രാഷ്ട്രീയപ്രേരിതമെന്ന് പോലീസ് [NEWS]
advertisement
'തിരുവോണ നാളിൽ കോൺഗ്രസ് ഒരുക്കിയ ചോരപ്പൂക്കളം കണ്ട് കേരളം തലകുനിക്കുന്നു': കൊടിയേരി ബാലകൃഷ്ണൻ [NEWS] രണ്ടുവയസുകാരനോട് അമ്മൂമ്മയുടെ ക്രൂരത; മുഖത്തും കണ്ണിലും അടക്കം പൊള്ളലേറ്റ കുട്ടി ആശുപത്രിയിൽ [NEWS]
തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പെൺകുട്ടി തന്നെയണ് വീട്ടുകാരെ അറിയിച്ചത്. തുടർന്ന് തൊട്ടടുത്ത ദിവസം പിതാവ് പരാതിയുമായി പൊലീസിനെ സമീപിച്ചു. പരിചയം ഉള്ള കുട്ടികൾ ആയതിനാൽ ഇര തന്നെ എല്ലാവരുടെയും പേരുകൾ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ' കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ട്. ആകെ ഏഴ് പേരാണ് എഫ്ഐആറിൽ ഉൾപ്പെട്ടത്. ഇതിൽ ആറ് പേരെ അറസ്റ്റ് ചെയ്തു. കടന്നു കളഞ്ഞ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്' എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
