'തിരുവോണ നാളിൽ കോൺഗ്രസ് ഒരുക്കിയ ചോരപ്പൂക്കളം കണ്ട് കേരളം തലകുനിക്കുന്നു': കൊടിയേരി ബാലകൃഷ്ണൻ

Last Updated:

കോവിഡ് മഹാമാരിയുടെ ഈ അസാധാരണ കാലത്ത് അതിജീവനത്തിൻ്റെ കരുതലോടെ നമ്മൾ മുന്നോട്ടു പോവുമ്പോൾ, കൊലക്കത്തിയുമായി ജീവനെടുക്കാൻ ഇറങ്ങിത്തിരിച്ച കോൺഗ്രസ് സംസ്കാരം പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല.

തിരുവനന്തപുരം വെഞ്ഞാറംമൂട്ടിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകർക്ക് ആദരാഞ്ജലി അർപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ. കോൺഗ്രസാണ് ഇവരെ വെട്ടിയരിഞ്ഞ് കൊന്നു‌തള്ളിയതെന്ന് ആരോപിക്കുന്ന അദ്ദേഹം തിരുവോണ പൂക്കളത്തിന് പകരം ചോരപ്പൂക്കളമൊരുക്കിയാണ് ലോകമെങ്ങുമുള്ള മലയാളികൾക്ക് കോൺഗ്രസ് ആശംസ നേരുന്നത് എന്നാണ് വിമർശിച്ചത്. ഉന്നതതലത്തിൽ ഗൂഢാലോചനയ്ക്ക് ശേഷം നടന്ന ആസൂത്രിത കൊലപാതകമാണിതെന്നാണ് കൊടിയേരി ആരോപിക്കുന്നത്.
കൊല്ലപ്പെട്ട ഹഖ് മുഹമ്മദ്, മിഥിലാജ്
വികലമായ പ്രവൃത്തികൾ കൊണ്ടും പ്രസ്താവനകൾ കൊണ്ടും ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുമ്പോൾ അക്രമവും കൊലപാതകവും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വിമർശിക്ക‌ുന്നു.
പോസ്റ്റിന്‍റെ പൂർണ്ണരൂപം:
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ തിരുവോണ ദിവസം പുലരുമ്പോഴാണ് രണ്ട് ചെറുപ്പക്കാരെ കോൺഗ്രസ് ഗുണ്ടാസംഘം പൈശാചികമായി വെട്ടിക്കൊന്നത്. ഡി വൈ എഫ് ഐ പ്രവർത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും വടിവാൾ കൊണ്ട് വെട്ടിയരിഞ്ഞ് കൊന്നുതള്ളിയ കോൺഗ്രസ്, തിരുവോണ പൂക്കളത്തിന് പകരം ചോരപ്പൂക്കളമൊരുക്കിയാണ് ലോകമെങ്ങുമുള്ള മലയാളികൾക്ക് ആശംസ നേരുന്നത്.
advertisement
കോൺ‌ഗ്രസിൻ്റെ വടിവാൾ രാഷ്ട്രീയത്തിൽ ഇല്ലാതായ രണ്ട് ചെറുപ്പക്കാരുടെയും കുടുംബത്തിൻ്റെ ദുഖം വിവരണാതീതമാണ്. അവരുടെ പ്രതീക്ഷകളെല്ലാം കൊലപാതക രാഷ്ട്രീയം കൊണ്ട് കോൺഗ്രസ് ഇല്ലാതാക്കി. കോവിഡ് മഹാമാരിയുടെ ഈ അസാധാരണ കാലത്ത് അതിജീവനത്തിൻ്റെ കരുതലോടെ നമ്മൾ മുന്നോട്ടു പോവുമ്പോൾ, കൊലക്കത്തിയുമായി ജീവനെടുക്കാൻ ഇറങ്ങിത്തിരിച്ച കോൺഗ്രസ് സംസ്കാരം പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല.
ഇത് ആസൂത്രിതമായ കൊലപാതകമാണ്. ഇതിനായി ഉന്നതതലത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ട്. നേരത്തെ ഈ പ്രദേശത്ത് വധ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൻ്റെ തുടർച്ചയാണ് ഈ കൊലപാതകം. കോൺഗ്രസിൻ്റെ ഉന്നത നേതൃത്വത്തിന് ഈ കൊലപാതകത്തിൽ പങ്കുണ്ട്. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം.
advertisement
കോൺഗ്രസ് നേതൃത്വം വികലമായ പ്രവൃത്തികൾ കൊണ്ടും പ്രസ്താവനകൾ കൊണ്ടും ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കേരളത്തിൽ അക്രമവും കൊലപാതകവും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഈ നീക്കത്തിനെതിരെ ശക്തമായ ബഹുജനവികാരം ഉയർന്നുവരണം.
ധീര രക്തസാക്ഷികളായ സഖാക്കൾ മിഥിലാജിനും ഹഖ് മുഹമ്മദിനും ആദരാഞ്ജലികൾ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തിരുവോണ നാളിൽ കോൺഗ്രസ് ഒരുക്കിയ ചോരപ്പൂക്കളം കണ്ട് കേരളം തലകുനിക്കുന്നു': കൊടിയേരി ബാലകൃഷ്ണൻ
Next Article
advertisement
ബ്രിട്ടനും പോർച്ചുഗലിനും പിന്നാലെ ഫ്രാൻസും പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു
ബ്രിട്ടനും പോർച്ചുഗലിനും പിന്നാലെ ഫ്രാൻസും പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു
  • ഫ്രാൻസ് പലസ്തീനെ ഔദ്യോഗികമായി രാഷ്ട്രമായി അംഗീകരിച്ചു, ബ്രിട്ടനും പോർച്ചുഗലിനും പിന്നാലെ.

  • ഇസ്രായേലും പലസ്തീനും സമാധാനത്തിലും സുരക്ഷയിലും ഒരുമിച്ച് ജീവിക്കണമെന്ന് മാക്രോൺ പറഞ്ഞു.

  • പലസ്തീൻ ജനതയുടെ അവകാശങ്ങൾ അംഗീകരിച്ചതോടെ ഇസ്രായേൽ ജനതയുടെ അവകാശങ്ങൾക്ക് ഹാനി ഉണ്ടാകില്ല.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement